ശബരിമല വാജിവാഹനത്തിന് സ്വര്‍ണം ഒട്ടിച്ചത് താന്‍ തന്നെയെന്ന് സുരേഷ് ഗോപി; എന്റെ വിയര്‍പ്പിന്റെ അംശം അതിലുണ്ടാകണം എന്ന് ആഗ്രഹിച്ചു; ഭഗവാന് സമര്‍പ്പിച്ചതാണ്, രസീതൊന്നും വാങ്ങാന്‍ നിന്നില്ല, രേഖകള്‍ അവരുടെ കയ്യിലുണ്ടാകും

ശബരിമല കൊടിമരത്തിലെ വാജിവാഹനത്തില്‍ താന്‍ തന്നെയാണ് സ്വര്‍ണപ്പാളി ഒട്ടിച്ചതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അഷ്ടദിക്പാലക ശില്‍പങ്ങളില്‍ തന്റെ മകനും സംവിധായകന്‍ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കരും ചേര്‍ന്നാണു സ്വര്‍ണം ഒട്ടിച്ചത്. തന്റെ വല്യമ്മാവന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചെയര്‍മാനായിരിക്കുന്ന കാലത്താണ് കൊടിമരം പുനഃസ്ഥാപിക്കണമെന്ന് ദേവപ്രശ്‌നത്തില്‍ തെളിയുന്നത്. 300- 400 വര്‍ഷം നിലനില്‍ക്കാനുള്ള കൊടിമരമാണ് എന്നാണ് പറഞ്ഞിരുന്നത്. എന്റെ വിയര്‍പ്പിന്റെ അംശം അതിലുണ്ടാകണം എന്ന് ആഗ്രഹിച്ചുവെന്നും അതിനാലാണ് സ്വര്‍ണം ശബരിമലയിലേക്ക് നല്‍കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

വീട്ടില്‍ നിന്നുള്ള സ്വര്‍ണം ജ്വല്ലറിയില്‍ കൊടുത്താണ് 24 കാരറ്റ് സ്വര്‍ണമാക്കിയതെന്നും അതാണ് ഭഗവാന് നല്‍കിയതെന്നും സുരേഷ് ഗോപി പറഞ്ഞു. മോഹന്‍ലാല്‍ തന്നെ വിളിച്ച് സ്വര്‍ണം നല്‍കാമെന്നു പറഞ്ഞു. ഇങ്ങനെ പലരും അതില്‍ പങ്കാളികളായി. അജയ് തറയില്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള വലിയ ഭക്തര്‍ എല്ലാം കൃത്യമായി രേഖപ്പെടുത്തിയാണ് വാങ്ങിവച്ചത്. അതിനു രസീത് വാങ്ങാന്‍ നിന്നില്ല. ഭഗവാന് സമര്‍പ്പിച്ചതാണ്. പൊലീസ് അന്വേഷിക്കട്ടെ. ഞാന്‍ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ല. അവര്‍ സൂക്ഷിച്ചിട്ടുണ്ടാവുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഭക്തര്‍ നല്‍കിയ സ്വര്‍ണത്തിനൊന്നും കൃത്യമായ കണക്ക് കാണിച്ചിട്ടില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കണക്കില്ലാത്തത്രയും സ്വര്‍ണമാണ് സിനിമ താരങ്ങളടക്കം ശബരിമലയിലേക്ക് സമര്‍പ്പിച്ചത്. എന്നാല്‍ ഇതിനൊന്നും കൃത്യമായ രസീതോ രേഖയോ ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥരും നല്‍കിയിട്ടില്ല. ഇതോടെ വിജിലന്‍സിനോട് സംഭവം അന്വേഷിക്കാന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിടുകയായിരുന്നു.

ശബരിമലയിലെ കൊടിമരപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സിനിമാതാരങ്ങളും വ്യവസായ പ്രമുഖരുമടക്കം സ്വര്‍ണം സമര്‍പ്പിച്ച 27 പേരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തും. ലഭിച്ച സ്വര്‍ണത്തിന് കണക്കുകളില്ലാത്തതിനാല്‍ ഇക്കാര്യം കണ്ടെത്താനാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം വിജിലന്‍സിന്റെ ശ്രമം. ശബരിമലയിലെ കൊടിമര പ്രതിഷ്ഠയില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതിയാണ് കഴിഞ്ഞ ദിവസം വിജിലന്‍സിനോട് നിര്‍ദേശിച്ചത്. പ്രാഥമികാന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

ഭക്തര്‍ കണക്കില്ലാത്തത്ര സ്വര്‍ണം ശബരിമലയിലേക്ക് നല്‍കിയിട്ടുണ്ട്. ഇതിനൊന്നും കൃത്യമായ രസീതോ ആരൊക്കെ എത്ര നല്‍കിയെന്നോ രേഖപ്പെടുത്താത്തത് തന്ത്രിയേയും ദേവസ്വം ബോര്‍ഡിനേയും ഉദ്യോഗസ്ഥരേയും സംശയ നിഴലിലാക്കിയിട്ടുണ്ട്. സ്വര്‍ണം നല്‍കിയ 27 പേരില്‍ എട്ടുപേര്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ദേവന്‍ തുടങ്ങിയവരും വ്യവസായ പ്രമുഖരും ഇതില്‍ ഉള്‍പ്പെടും. ഓരോരുത്തരേയും നേരിട്ടുകണ്ട് വഴിപാടായി എത്ര സ്വര്‍ണം നല്‍കിയിട്ടുണ്ടെന്ന് ചോദിച്ചറിയും. ശേഷം കൊടിമരത്തിന് എത്ര സ്വര്‍ണം ഉപയോഗിച്ചെന്ന് കണ്ടെത്തും. ഇതില്‍ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയാല്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തി അന്വേഷണത്തിലേക്ക് കടക്കും.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ