'രണ്ട് പശുക്കളെ നൽകാമെന്ന് സുരേഷ് ഗോപി പറഞ്ഞു, സമാധി ഉപജീവനമാർഗ്ഗമല്ല'; നെയ്യാറ്റിൻകര ഗോപന്റെ കുടുംബം

ഉപജീവന മാർഗമായി രണ്ട് പശുക്കളെ നൽകുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി അറിയിച്ചതായി നെയ്യാറ്റിൻകര ഗോപന്റെ കുടുംബം. നെയ്യാറ്റിൻകര ഗോപന്റെ മരണത്തെ ഉപജീവനമാർഗമായി കാണില്ലെന്നും കുടുംബം വ്യക്തമാക്കി. ‘സമാധി ഭക്തമാർഗമാണ്, ഉപജീവന മാർഗമല്ലെന്നും കുടുംബം പറഞ്ഞു.

നേരത്തെ രണ്ട് പശുക്കൾ ഉണ്ടായിരുന്നുവെന്നും സാമ്പത്തിക മാന്ദ്യത്തിൽ അത് വിറ്റെന്നും കുടുംബം പറഞ്ഞു. തുടർന്നാണ് സുരേഷ് ഗോപി രണ്ട് പശുക്കളെ വാങ്ങി നൽകുമെന്ന് പറഞ്ഞിരിക്കുന്നതെന്നും കുടുംബം പറഞ്ഞു. ‘2019ൽ ഗോപൻ സ്വാമി ട്രസ്റ്റ് രൂപീകരിച്ചു. ഈ ട്രസ്റ്റിന്റെ വക സ്ഥലം കൈമാറ്റം ചെയ്യാനോ വായ്പ കൊടുക്കാനോ പാടില്ലെന്ന് ഗോപൻ സ്വാമി എഴുതി വെച്ചിട്ടുണ്ട്. അതുകൊണ്ട് ഇത് മാർക്കറ്റ് ചെയ്യാനാണെന്ന വാർത്തകളിൽ കുടുംബത്തിന് വിഷമമുണ്ട്. സമാധിയിൽ വരുന്ന വരുമാനം കുടുംബത്തിന് വേണ്ടി ഉപയോഗിക്കില്ല. അധ്വാനിച്ച് ജീവിക്കാനാണ് തീരുമാനിച്ചത്’- കുടുംബം പറഞ്ഞു.

അതേസമയം നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവന്നു. ഗോപന് നിരവധി അസുഖങ്ങളെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ലിവർ സിറോസിസും വൃക്കകളിൽ സിസ്റ്റും കണ്ടെത്തി. ഹൃദയധമനികളിൽ 75ശതമാനത്തിലധികം ബ്ലോക്കുണ്ട്. മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകളുമുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇത് മരണകാരണമായിട്ടില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. രാസപരിശോധനാ ഫലം വന്നാലെ മരണകാരണം നിർവചിക്കാനാകൂ എന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ