സുരേഷ് ഗോപിയുടെ വാഗ്ദാനങ്ങളെല്ലാം വെറും 'ഡയലോഗ്' മാത്രം; കേന്ദ്ര മന്ത്രിമാര്‍ രണ്ട് പേരുണ്ടായിട്ടും കേരളത്തിനോടുള്ള അവഗണന തുടരുന്നു

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയറ്റ് കേരളം. സംസ്ഥാനത്തിന് രണ്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നാണ് പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനം. കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപിയും ജോര്‍ജ്ജ് കുര്യനും കേന്ദ്ര മന്ത്രിസഭയിലുണ്ടായിട്ടും സംസ്ഥാനത്തെ കേന്ദ്രം അവഗണിച്ചെന്നാണ് വിലയിരുത്തല്‍.

അതേസമയം നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണം നിലനിര്‍ത്താന്‍ ബിഹാറിനും ആന്ധ്രാപ്രദേശിനും വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചെന്നും പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നുണ്ട്. നിതീഷ്‌കുമാറിന്റെയും ചന്ദ്ര ബാബു നായിഡുവിന്റെയും പിന്തുണയോടെയായിരുന്നു എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

ഇരു നേതാക്കളെയും പ്രീതിപ്പെടുത്തി അധികാരം നിലനിര്‍ത്താനാണ് കേന്ദ്ര ബജറ്റില്‍ ഇരുസംസ്ഥാനങ്ങള്‍ക്കും പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം തിരഞ്ഞെടുപ്പ് കാലത്ത് സുരേഷ്‌ഗോപി ആവര്‍ത്തിച്ച് പറഞ്ഞ എയിംസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് മുഖം തിരിക്കുകയായിരുന്നു.

നിപയും മസ്തിഷ്‌ക ജ്വരവും ഉള്‍പ്പെടെയുള്ള വ്യാധികളില്‍ സംസ്ഥാനം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ എയിംസ് കേരളത്തിന്റെ സ്വപ്‌നമായി തന്നെ തുടരും. കേരളത്തിന് ഒരു കേന്ദ്ര മന്ത്രിയെ ലഭിച്ചാല്‍ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുമെന്നും സമാനതകളില്ലാത്ത വികസനത്തിന് കേരളം സാക്ഷിയാകുമെന്നുമായിരുന്നു ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് കാലത്ത് ആവര്‍ത്തിച്ച് വാദിച്ചത്.

എന്നാല്‍ കേന്ദ്ര മന്ത്രിമാര്‍ രണ്ടുപേര്‍ ഉണ്ടായിട്ടും കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ പേര് പോലും പരാമര്‍ശിച്ചില്ല. കാര്‍ഷിക മേഖലയില്‍ വിവിധ പ്രഖ്യാപനങ്ങളുണ്ടായപ്പോഴും നാളികേരവും റബറും ബജറ്റിന് പുറത്തായി. ഇതുകൂടാതെ വിഴിഞ്ഞം തുറമുഖത്തിനായി 5000 കോടിയുടെ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അതും ചെവിക്കൊണ്ടില്ല.

Latest Stories

'പക്വതയോടെ പാര്‍ട്ടിയേയും മുന്നണിയേയും നയിച്ച വ്യക്തിത്വമെന്ന് രമേശ് ചെന്നിത്തല, നല്ല സുഹൃത്തിനെ നഷ്ടമായെന്ന് എ കെ ആന്റണി, പിതൃതുല്യനായ നേതാവെന്ന് വി ഡി സതീശൻ'; പി പി തങ്കച്ചന്റെ വിയോഗത്തിൽ അനുസ്മരിച്ച് നേതാക്കൾ

സതീശന്റെ ചോരയ്ക്ക് വേണ്ടി വെട്ടുകിളി കൂട്ടത്തെ ഇറക്കി വിടുന്നതാര്?

സാമൂഹിക സംരംഭകര്‍ക്ക് കൈത്താങ്ങായി ഐ.ഐ.ടി. പാലക്കാടും ബ്യുമെര്‍ക് ഇന്ത്യ ഫൗണ്ടേഷനും; ഒന്നിച്ചു ചേര്‍ന്നുള്ള പുതിയ പദ്ധതിയ്ക്കായി ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു

'തമിഴ് സിനിമയിൽ ഒരു സ്ഥാനം നേടിയെടുക്കാൻ സാധിച്ചത് കമൽ ഹാസൻ നൽകിയ പിന്തുണയും പ്രശംസയും, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ആ സിനിമ'; ഉർവശി

കോണ്‍ഗ്രസിന്റെ സൈബറിടങ്ങളിലെ ചരടുവലിക്കാര്‍!; സതീശന്റെ ചോരയ്ക്ക് വേണ്ടി വെട്ടുകിളി കൂട്ടത്തെ ഇറക്കി വിടുന്നതാര്?

മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു

'6 പേർക്ക് പുതുജീവൻ'; ഐസക്കിന്റെ ഹൃദയം കൊച്ചിയിലെത്തി, ശസ്ത്രക്രിയ നിർണായകം

രാജകൊട്ടാരങ്ങളും പാർലമെന്റും നിന്ന് കത്തി, കമ്മ്യൂണിസ്റ്റ് ഭരണത്തെ നിഷ്പ്രഭമാക്കി ജെൻ സി; നേപ്പാളിൽ ഇനി എന്ത്?

'എംപിമാരെ കൂറുമാറ്റാൻ 20 കോടി വരെ ബിജെപി ചിലവഴിച്ചു'; ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്തിട്ടില്ലെന്ന് ടിഎംസി

'അക്ഷയ കേന്ദ്രം ബിസിനസ് സെന്‍ററല്ല, സേവന കേന്ദ്രം'; സർവീസ് ചാർജ് ഈടാക്കാൻ അവകാശമില്ലെന്ന് ഹൈക്കോടതി