കാലടിയില്‍ റോഡിലെ കുഴിയില്‍ കുടുങ്ങി സുരേഷ് ഗോപി; പെരുമഴയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി റോഡിലിറങ്ങി, പരാതിയുമായി നാട്ടുകാരും

കാലടിയിലെ കുഴിയില്‍ കുരുങ്ങിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് മുന്നില്‍ പരാതിയുമായി നാട്ടുകാര്‍. തൃശൂരിലേക്ക് പോകുംവഴി ആലുവ കാലടിയില്‍ റോഡിലെ കുഴി മൂലമുണ്ടായ ഗതാഗതക്കുരുക്കില്‍ പെട്ടാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി റോഡില്‍ കുടുങ്ങിയത്. പൈലറ്റ് വാഹനത്തില്‍ നിന്നുള്ളവര്‍ ഇറങ്ങി കേന്ദ്രമന്ത്രിയെ കടത്തിവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ മഴയില്‍ കാറില്‍ നിന്നിറങ്ങിയ സുരേഷ് ഗോപി റോഡിലെ കുഴികള്‍ പരിശോധിക്കുകയായിരുന്നു.

റോഡിലെ കുഴികള്‍ മഴയത്ത് പരിശോധിച്ച സുരേഷ് ഗോപി എത്രയും വേഗം വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് സെക്രട്ടറിയെ ഫോണ്‍ വിളിച്ചു. റോഡില്‍ കുരുങ്ങിയ മന്ത്രിക്ക് മുന്നിലേക്ക് പ്രദേശവാസികളെത്തി തങ്ങളുടെ ദുരിതം വിവരിച്ചതോടെയാണ് പൊതുമരാമത്ത് സെക്രട്ടറിയെ കേന്ദ്രമന്ത്രി വിളിച്ചത്.

കുഴികള്‍ കാരണം കാലടി പാലത്തില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. തങ്ങള്‍ മഴക്കാലത്തടക്കം റോഡിലനുഭവിക്കുന്ന ഗതാഗത കുരുക്കിലെ ദുരിതങ്ങള്‍ കാലടിയിലെ നാട്ടുകാര്‍ മന്ത്രിയോട് പങ്കുവെച്ചു. പൊതുമരാമത്ത് സെക്രട്ടറിയെ വിളിച്ചതിന് പിന്നാലെ കുഴികള്‍ നികത്താമെന്ന് പൊതുമരാമത്ത് സെക്രട്ടറി ഉറപ്പു നല്‍കിയതായി സുരേഷ് ഗോപി നാട്ടുകാരോട് പറഞ്ഞു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആണ് മന്ത്രി തൃശൂരിലേക്ക് പോകും വഴി ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത്.

Latest Stories

ചോദ്യം ചെയ്യൽ രണ്ടാം തവണ; എക്സാ ലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ വീണ ടി വീണ്ടും ഇ ഡി ഓഫീസിൽ ഹാജരായി

'വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതി തയ്യാറാക്കിയത് ആക്രമണത്തിന് ഒരാഴ്ച മുൻപ്, ലൊക്കേഷൻ കണ്ടെത്തിയത് ട്രെക്കിങ് മൊബൈൽ ആപ്പ് വഴി'; പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ കുറ്റപത്രം

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല; വിശദമായി ചർച്ച നടത്താൻ യുഡിഎഫ്

കൗൺസിലർ ആർ സുഗതന് തിരിച്ചടി; കാപ്പാ കേസ് ചുമത്തിയത് സർക്കാർ അംഗീകരിച്ചു

'വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അഴിമതിയാണെന്ന് പറഞ്ഞ വിഡി സതീശൻ, ഇന്ന് മുഖ്യമന്ത്രി കസേരയിലിരുന്ന് അതേ അഴിമതിക്ക് ചുക്കാൻ പിടിക്കുന്നു'; വിമർശിച്ച് ദേശാഭിമാനി

പാക് താരത്തിന്റെ ഭർത്താവ് സ്വന്തം മുറിയിൽ; ഇറക്കിവിട്ട് ക്യാപ്റ്റൻ സന; സംഭവം വിവാദത്തിലേക്ക്

സ്‌കൂൾ വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഗില്ലും കിഷനും; ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ കരുത്തന്മാർ

ലോകകപ്പിൽ രോഹിതും കോഹ്‌ലിയും ടീമിൽ ഉണ്ടാകണം, ബിസിസിഐ അവരെ തഴയരുത്, അത് ആപത്താണ്: രവിചന്ദ്രൻ അശ്വിൻ

'യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല'; വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ അടിച്ച് സർക്കാർ