കേരളത്തിലെ 12 യുവതാരങ്ങള്‍ക്ക് വഴിതുറന്ന് സൂപ്പര്‍ ലീഗ് കേരള; ഫുട്‌ബോള്‍ സ്വപ്നങ്ങളുമായി അന്താരാഷ്ട്ര പരിശീലന പരിപാടിക്ക് മലേഷ്യയിലേക്ക്

കേരളത്തില്‍ നിന്നുള്ള പന്ത്രണ്ട് യുവ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് മലേഷ്യയില്‍ നടക്കുന്ന അന്താരാഷ്ട്ര പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കി സൂപ്പര്‍ ലീഗ് കേരള. സംസ്ഥാനത്ത് നടന്ന ഏറ്റവും വിപുലമായ ഗ്രാസ്‌റൂട്ട് തലത്തില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് താരങ്ങള്‍ക്ക് ഈ സുവര്‍ണ്ണാവസരം ലഭിച്ചതെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍, എസ്.എല്‍.കെ ഡയറക്ടര്‍ ഫിറോസ് മീരാന്‍, സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സി.ഇ.ഒയുമായ മാത്യു ജോസഫ് എന്നിവര്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട 12 താരങ്ങളും പരിശീലനത്തിനായി വ്യാഴാഴ്ച മലേഷ്യലേക്ക് തിരിക്കുമെന്നും അവര്‍ അറിയിച്ചു.

സൂപ്പര്‍ ലീഗ് കേരളയും (എസ് എല്‍കെ) ആന്ദ്രേസ് ഇനിയേസ്റ്റ സ്‌കൗട്ടിംഗും ചേര്‍ന്നൊരുക്കിയ സംരംഭം, ഗ്രാമീണ നഗര പ്രദേശങ്ങളിലെ യുവതാരങ്ങള്‍ക്ക് അന്താരാഷ്ട്ര പരിചയവും പ്രൊഫഷണല്‍ മികവും നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. സ്പാനിഷ് ലാ ലിഗ ക്ലബ്ബായ വിയ്യാറിയല്‍ സി.എഫിന്റെ അനുബന്ധ സ്ഥാപനമായ വിയ്യാറിയല്‍ അക്കാദമിയിലാണ് തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് 12 ദിവസത്തെ തീവ്ര പരിശീലനം ലഭിക്കുക. ജൂണ്‍ 12 മുതല്‍ 24 വരെ നീളുന്ന ഈ പരിശീലനത്തില്‍ നൂതന കോച്ചിംഗ്, സൗഹൃദ മത്സരങ്ങള്‍, വിവിധ സംസ്‌കാരങ്ങളെ അടുത്തറിയാനുള്ള അവസരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. യാത്രയും, താമസവും, പരിശീലനവും ഉള്‍പ്പെടെയുള്ള മുഴുവന്‍ ചിലവുകളും സൂപ്പര്‍ ലീഗ് കേരളയാണ് വഹിക്കുന്നത്.

‘തിരഞ്ഞെടുക്കപ്പെട്ട യുവതാരങ്ങളില്‍ പലരും ആദ്യമായിട്ടാണ് വിദേശത്ത് പരിശീലനം നേടാന്‍ പോകുന്നത്. അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്ന ഒരവസരം കൂടിയാണിത്. കേരളത്തിലെ മികച്ച താരങ്ങള്‍ ലോക താരങ്ങളുടെ നിരയിലേക്ക് ആത്മവിശ്വാസത്തോടെ നടന്നുകയറാന്‍ കഴിയുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ന് സൂപ്പര്‍ ലീഗ് കേരള ഡയറക്ടര്‍ മാത്യു ജോസഫ് പറഞ്ഞു.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, പാലക്കാട് എന്നീ ഏഴ് ജില്ലകളിലായി ആദ്യ ഘട്ടത്തില്‍ 1000-ത്തോളം കുട്ടികള്‍ പങ്കെടുത്തു. തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ കേരള യൂത്ത് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായ ചാക്കോളാസ് ഗോള്‍ഡ് ട്രോഫി ഉള്‍പ്പെടെയുള്ള വിവിധ ഘട്ടങ്ങളിലെ ട്രയലുകളിലൂടെയും ടൂര്‍ണമെന്റുകളിലൂടെയും കേരളത്തിലെ 131 ഓളം വരുന്ന വിവിധ ടീമുകളില്‍ നിന്നായി 3,600-ല്‍ അധികം കളിക്കാര്‍ പങ്കെടുത്തു. സ്‌പെയിനില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നുമുള്ള അന്താരാഷ്ട്ര സ്‌കൗട്ടുകള്‍ പ്രാദേശിക കോച്ചിംഗ് ടീമുകളുമായി ചേര്‍ന്നാണ് പ്രതിഭകളെ കണ്ടെത്തിയത്. അതില്‍ നിന്നാണ് നിലവിലെ മികച്ച 12 കളിക്കാരെ കണ്ടെത്തിയിട്ടുള്ളത്.

കേവലം കളിക്കാരെ വളര്‍ത്തുന്ന ഒരു ശ്രമമായിരുന്നില്ല ഇത്തരത്തില്‍ ഒരു ഉദ്യമം കൊണ്ട് ലക്ഷ്യമിട്ടത്. മറിച്ച് സ്‌കൂളുകള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും പ്രചോദനം നല്‍കുന്ന വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് എസ്.എല്‍.കെ ഡയറക്ടര്‍ ഫിറോസ് മീരാന്‍ വ്യക്തമാക്കി. ‘കേരളത്തില്‍ ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് ഒരു കുറവുമില്ല. എന്നാല്‍ അവര്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് വളര്‍ന്നുവരുന്നതിനു വേണ്ട സൗകര്യങ്ങളും പരിശീലനങ്ങളും അവസരങ്ങളുമാണ് വേണ്ടത്. ഇത്തരത്തില്‍ ഒരു പരിപാടിയുടെ പ്രധാന ലക്ഷ്യം തന്നെ നമ്മുടെ താരങ്ങളെ ലോക താരങ്ങളാക്കുക എന്നതാണെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റനവാസ് മീരാന്‍ കൂട്ടിച്ചേര്‍ത്തു. സമഗ്രമായ ഫുട്‌ബോള്‍ വിദ്യാഭ്യാസത്തിലും ജീവിത നൈപുണ്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതല്‍ അന്താരാഷ്ട്ര സഹകരണങ്ങളോടും ആഭ്യന്തര യുവജന വികസന പരിപാടികളോടും കൂടി ഈ സംരംഭം വികസിപ്പിക്കാന്‍ സൂപ്പര്‍ ലീഗ് കേരളയ്ക്ക് പദ്ധതിയുണ്ടെന്നും വാര്‍ത്തസമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക