യുവ ഡോക്ടറുടെ ആത്മഹത്യ; പ്രതി റുവൈസ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു; പിതാവിനായി അന്വേഷണം ശക്തമാക്കി പൊലീസ്

തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹനയുടെ മരണത്തെ തുടര്‍ന്ന് റിമാന്റിലായ പ്രതി റുവൈസ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് റുവൈസ് ജാമ്യാപേക്ഷ നല്‍കിയത്. കോടതി ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.

അതേ സമയം റുവൈസിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് തിങ്കളാഴ്ച തന്നെ അപേക്ഷ സമര്‍പ്പിക്കും. പ്രതിയ്ക്ക് ജാമ്യം നല്‍കിയാല്‍ കേസിന്റെ തുടരന്വേഷണത്തെ ബാധിക്കും എന്നതുള്‍പ്പെടെ പൊലീസ് കോടതിയെ ധരിപ്പിക്കും. റുവൈസിനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തെളിവെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കി വിശദമായ അന്വേഷണത്തിലേക്ക് നീങ്ങാനാണ് പൊലീസ് തീരുമാനം.

ഷഹനയുടെ മരണത്തില്‍ പ്രതി ചേര്‍ത്ത റുവൈസിന്റെ പിതാവിനെ ഉടന്‍ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസാണ് ഇയാളെ കേസില്‍ പ്രതി ചേര്‍ത്തത്. റുവൈസിന്റെ അറസ്റ്റിന് പിന്നാലെ പിതാവ് ഒളിവില്‍ പോയിരുന്നു. പൊലീസ് ചോദ്യം ചെയ്യാനെത്തിയപ്പോള്‍ വീട് ആളൊഴിഞ്ഞ നിലയിലായിരുന്നു.

ഇതിന് പിന്നാലെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് ഇയാളെ കേസില്‍ പ്രതി ചേര്‍ത്തത്. സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെടാന്‍ റുവൈസിനെ പ്രേരിപ്പിച്ചത് പിതാവാണെന്ന് ഷഹനയുടെ ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. ആത്മഹത്യ പ്രേരണ കുറ്റം, സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് പ്രതിയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ