വെള്ളാപ്പള്ളിക്ക് എതിരെ രണ്ടും കല്‍പ്പിച്ച് സുഭാഷ് വാസു; വെള്ളാപ്പള്ളിയുടെ പേരിട്ട കോളജിന്റെ പേരു മാറ്റും

വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള കോളജിന്റെ പേര് മാറ്റാനൊരുങ്ങി സുഭാഷ് വാസു. കായംകുളത്തുള്ള ശ്രീ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനീയറിംഗ് എന്നത് “മഹാഗുരു എന്‍ജിനീയറിംഗ് കോളജ്” എന്ന് പുനര്‍നാമകരണം ചെയ്യാനാണ് സുഭാഷ് വാസുവിന്റെയും സംഘത്തിന്റെയും നീക്കം. നാളെ രാവിലെ 10 മണിക്കാണ് കോളജിന്റെ പേരുമാറ്റല്‍ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

സുഭാഷ് വാസുവിന് ഭൂരിപക്ഷമുള്ള ഡയറക്ടര്‍ ബോര്‍ഡാണ് കോളജിന്റേത്. വെള്ളാപ്പള്ളിക്കെതിരെ നേരത്തെ മുതല്‍ ശക്തമായി രംഗത്തുള്ള ഗോകുലം ഗോപാലനെയും ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. കൂടുതല്‍ ഷെയര്‍ നല്‍കി ഗോകുലം ഗോപാലനെ ചെയര്‍മാനാക്കാനും ആലോചനയുണ്ട്.

എസ്എന്‍ ട്രസ്റ്റില്‍ നിന്നു കൂടി മാറ്റപ്പെട്ടാല്‍ സുഭാഷ് വാസു എസ്എന്‍ഡിപിയില്‍ നിന്നും ബിഡിജെഎസില്‍ നിന്നും പൂര്‍ണമായി പുറത്താകും. ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളിയുടെ ശത്രുക്കളെയെല്ലാം കൂടെക്കൂട്ടി ശക്തമായി തിരിച്ചടിക്കാനാണ് സുഭാഷ് വാസുവിന്റെ നീക്കം. ഇതിനായി ടി.പി സെന്‍കുമാറിന് പിന്നാലെ ഗോകുലം ഗോപാലന്റെയും സഹായം സുഭാഷ് വാസു തേടിയിട്ടുണ്ട്.

നിലവില്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് ചെയര്‍മാന്‍. കോളജിലെ നിയമനങ്ങളിലും നടത്തിപ്പിലും ബാങ്ക് ഇടപാടുകളിലും വന്‍ സാമ്പത്തിക തിരിമറി നടന്നുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തുഷാറിനെയും തുഷാറിനെ പിന്തുണയ്ക്കുന്ന മറ്റൊരു അംഗത്തെയും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും മാറ്റാന്‍ മറുപക്ഷം തീരുമാനമെടുത്തത്.

Latest Stories

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ