ആര്‍എസ്എസ് അധോലോക സംഘടനയാണെന്ന് മുന്‍ പ്രചാരക്; 'അക്രമം നടത്തിയ ശേഷം സി.പി.ഐ.എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കുന്നു'

ആര്‍എസ്എസ് അധോലോക സംഘടനയാണെന്നും ഭീഷണിയെ ഭയക്കുന്നില്ലെന്നും ആര്‍എസ്എസ് വിട്ട് സിപിഐ എമ്മില്‍ ചേര്‍ന്ന സിബി സുബഹ്. കണ്ണൂരില്‍ സുബഹിന് സിപിഐ എം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. ആര്‍എസ്എസ് എന്താണെന്നറിയാത്തവരാണ് തന്നെ വിമര്‍ശിക്കുന്നത്. തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം തുടര്‍ന്നാല്‍ വ്യക്തിപരമായി തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയും.

കണ്ണൂരില്‍ ആര്‍എസ്എസുകാര്‍ പരസ്പരം തമ്മിലടിച്ച് ഇല്ലാതാവുകയാണ്. ഇതില്‍ പ്രതിഷേധിച്ച് ധാരാളം പ്രവര്‍ത്തകര്‍ നാടുവിട്ടുപോയിട്ടുണ്ടെന്നും സംഘടന ഇപ്പോള്‍ മനുഷ്യന്‍മാരുടെ സംഘടനയാണോ, അധോലോക സംഘടനയാണോ എന്നറിയാതായെന്നും സുബഹ് പറഞ്ഞു.

കണ്ണൂരില്‍ അക്രമം നടത്തുന്നത് ആര്‍എസ്എസ് ആണ്, എന്നാല്‍ അക്രമത്തിനുശേഷം അതിനുപിന്നില്‍ സിപിഐ എം ആണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയാണ്; സുബഹ് വിശദീകരിച്ചു

എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചായിരുന്നു സുബഹ് പ്രസംഗം ആരംഭിച്ചത്. നേരത്തെ തന്നെ ജീവനില്‍ കൊതിയില്ലായിരുന്നെന്നും ഇനിയുള്ള പോരാട്ടത്തില്‍ മരണം സംഭവിച്ചാലും പോരാട്ടം തുടരുമെന്നും സുബഹ് പറഞ്ഞു

ആര്‍എസ്എസ് മുന്‍ പ്രചാരക് ആയിരുന്ന സുബഹ് നേരത്തെ ബാലഗോകുലം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സേവാഭാരതിയുടെ സേവന വാര്‍ത്ത വടക്കന്‍ കേരളം സംയോജകന്‍, ഹിന്ദു ഐക്യവേദി തലശേരി താലൂക്ക് ജനറല്‍ സെക്രട്ടറി എന്നീ ചുമതല വഹിച്ചിട്ടുണ്ട്. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയില്‍ സബ് എഡിറ്ററായ സുബഹ് തലശ്ശേരി ധര്‍മ്മടം സ്വദേശിയാണ്. ആര്‍.എസ്.എസ് വിട്ട് സി.പി.എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി സുബഹ് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കുകയായിരുന്നു.

Latest Stories

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി