തൃശൂരില്‍ അധ്യാപകരെ കോളജില്‍ പൂട്ടിയിട്ട് വിദ്യാര്‍ത്ഥി സമരം

തൃശൂരില്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് അധ്യാപകരെ കോളജിനുള്ളില്‍ പൂട്ടിയിട്ട് വിദ്യാര്‍ത്ഥികളുടെ സമരം. തൃശൂര്‍ അരണാട്ടുകരയിലെ സ്‌കൂള്‍ ഓഫ് ഡ്രാമയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണി വരെ അധ്യാപകരെ പൂട്ടിയിട്ടിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് ഇവരെ തുറന്ന് വിട്ടത്.

ഒരു അധ്യാപിക അടക്കം അഞ്ച് അധ്യാപകരെയാണ് വിദ്യാര്‍ത്ഥികള്‍ പൂട്ടിയിട്ടത്. മൂന്ന് മാസം മുമ്പ് വിസിറ്റിങ് ഫാക്കല്‍റ്റിയായി കോളജില്‍ എത്തിയ രാജാവാരിയര്‍ അധ്യാപകനാണ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി അധ്യാപകനെതിരെ വകുപ്പ് മേധാവിയോട് പരാതിപ്പെട്ടിരുന്നു.

എന്നാല്‍ വിഷയത്തില്‍ നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി എത്തിയത്. സംഭവത്തിന് പിന്നാലെ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി പ്രതിനിധികളേയും, കോളജ് അധ്യാപകരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. അന്ന് വൈകിട്ട് ഹാജരാകാനാണ് അറിയിച്ചിരിക്കുന്നത്.

Latest Stories

വീണ്ടും മുൻ‌കൂർ ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ; ഹർജി നൽകിയത് രണ്ടാം ബലാത്സംഗക്കേസിൽ

'വിമാനങ്ങൾ നിൽക്കും, നിരക്കുകൾ കുതിക്കും, നിയന്ത്രണം നഷ്ടപ്പെടും'; ഇന്ത്യൻ വ്യോമയാനത്തിന്റെ പുതിയ ശക്തിവിനിമയ ഭൂപടം; മിനി മോഹൻ

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ