കോഴിക്കോട് ആയുധങ്ങളുമായെത്തി വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് ആയുധങ്ങളുമായെത്തി വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നെന്ന് നിഗമനം. കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന്‍ അനൂസ് റോഷന്‍ എന്ന 21കാരനെയാണ് ഒരു സംഘം ആയുധങ്ങളുമായെത്തി വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.

അനൂസ് റോഷന്‍ വിദ്യാര്‍ത്ഥിയാണ്. വൈകിട്ട് 4 മണിയോടെയാണ് സംഭവം നടന്നത്. കാറിലും ബൈക്കിലുമായാണ് അക്രമികളെത്തിയത്. അനൂസിന്റെ പിതാവിനെ തട്ടിക്കൊണ്ടുപോകാനായിരുന്നു സംഘത്തിന്റെ ശ്രമം. എന്നാല്‍ ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അനൂസിനെ ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് വലിച്ചുകയറ്റി സംഘം സ്ഥലം വിട്ടത്.

കെഎല്‍ 65എല്‍ 8306 എന്ന നമ്പറിലുള്ള കാറിലാണ് വിദ്യാര്‍ത്ഥിയെ സംഘം തട്ടിക്കൊണ്ടുപോയത്. അനൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. അവിടെ വെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായിട്ടാണ് സഹോദരനെ തട്ടിക്കൊണ്ട് പോയെതെന്നാണ് നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം അക്രമി സംഘത്തിലെ ഒരാളെ കണ്ട് പരിചയമുണ്ടെന്നും അയാള്‍ രണ്ട് തവണ വീട്ടില്‍ വന്നിട്ടുള്ളതാണെന്നും അനൂസിന്റെ മാതാവ് പറയുന്നു. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ട് പോകാനുള്ള കാരണമെന്നാണ് കുടുംബത്തിന്റെയും നിഗമനം.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ