തെരുവുനായ്ക്കളുടെ ആക്രമണം; ഒരു വയസുകാരന് ഗുരുതര പരിക്ക്

തെരുവ് നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ഒരു വയസുകാരന് ഗുരുതര പരിക്ക്. കൊല്ലം മയ്യനാട് പുല്ലിച്ചിറ സ്വദേശി ആതിരയുടെയും രാജേഷിന്റെയും മകന്‍ അര്‍ണവ് ആദവിനാണ് നായ്ക്കളുടെ കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം.

വീടിന്റെ വരാന്തയില്‍ കളിക്കുകയായിരുന്ന അര്‍ണവിനെ കൂട്ടമായി എത്തിയ തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. കുഞ്ഞിനെ കടിച്ചെടുത്ത് അഞ്ച് മീറ്റര്‍ ദൂരത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി റോഡിലിട്ടും കടിച്ചു.

അയല്‍വാസിയും ഒരു ബൈക്ക് യാത്രക്കാരനും ചേര്‍ന്ന് കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. തലക്കും കണ്ണിനും കഴുത്തിലും ഗുരുതരമായി പരുക്കേറ്റ അര്‍ണവിനെ ആദ്യം സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടം നടക്കുന്ന സമയം അര്‍ണവും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. മുത്തശ്ശി വീടിനുള്ളിലേക്ക് പോയപ്പോള്‍ ആയിരുന്നു തെരുവുനായ്ക്കളുടെ അക്രമം. ദേഹമാസകലം കടിയേറ്റ കുഞ്ഞിനെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോയി.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം