കല്ലുകള്‍ പിഴുത് കനാലില്‍ എറിഞ്ഞു, തിരൂരിലും ചോറ്റാനിക്കരയിലും പ്രതിഷേധം ശക്തം

സംസ്ഥാനത്ത് സില്‍വര്‍ ലൈനെതിരായ പ്രതിഷേധങ്ങള്‍ ഇന്നും തുടരുന്നു. മലപ്പുറം തിരൂര്‍ വെങ്ങാലൂരിലും, എറണാകുളം ചോറ്റാനിക്കരയിലും കല്ലിടലിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി എത്തി. സര്‍വേ കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതുമാറ്റി. പൊലീസും നാട്ടുകാരും തമ്മില്‍ സ്ഥലത്ത് വാക്കുതര്‍ക്കവും സംഘര്‍ഷവുമായി. എറണാകുളത്ത് സില്‍വര്‍ ലൈന്‍ സര്‍വേ നിര്‍ത്തിവച്ചു.

തിരൂരില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. സംഘര്‍ഷം രൂക്ഷമായതോടെ വെങ്ങാലൂര്‍ ജുമാ മസ്ജിദിന് സമീപം കല്ലിടല്‍ ഒഴിവാക്കി. സ്ഥലം ഏറ്റെടുത്തല്‍ എങ്ങോട്ട് പോകുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പുനരധിവാസത്തെ കുറിച്ച് യാതൊരു വ്യക്തതയും ഇല്ല. പ്രതിഷേധക്കാര്‍ പിഴുതെടുത്ത കല്ലുകള്‍ പറമ്പില്‍ നിന്നെടുത്ത് പഞ്ചായത്ത് റോഡില്‍ കൊണ്ടുവന്ന് ഇട്ടു.

ചോറ്റാനിക്കരയില്‍ ഡി.സി.സി പ്രസിഡന്റായ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ കല്ലിടലിനെതിരെ പ്രതിഷേധം നടന്നു. ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ലെടുത്ത് കനാലില്‍ എറിഞ്ഞായിരുന്നു പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പടെ നൂറോളം പേരാണ് പ്രതിഷേധിക്കുന്നത്. എറണാകുളം മാമലയില്‍ ഇന്നലെ സ്ഥാപിച്ച സര്‍വേ കല്ലുകളും പിഴുതുമാറ്റി.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്