കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെ ആ്രകമണം; രണ്ടു ട്രെയിനുകളുടെ എസി കോച്ച് ചില്ലുകള്‍ എറിഞ്ഞ് പൊട്ടിച്ചു; കല്ലേറ് ഉണ്ടായത് മിനിട്ടുകളുടെ വ്യത്യാസത്തില്‍

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെ ആ്രകമണം. ഇന്നലെ രാത്രി മിനിട്ടുകളുടെ വ്യത്യാസത്തിനിടെയാണ് രണ്ടു ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിനും നേരെയാണ് കല്ലേറുണ്ടായത്.

രണ്ടു ട്രെയിനുകളുടെയും എസി കോച്ചിലെ ജനല്‍ ചില്ലുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ചില്ല് പൂര്‍ണമായും തകര്‍ന്നതോടെ ട്രെയിനുകള്‍ വേഗം കുറച്ച് മംഗലാപുരത്തും ഷൊര്‍ണൂരും എത്തി ഇവ മാറ്റിയാണ് യാത്ര തുടര്‍ന്നത്.

രാത്രി 7.11 നും 7.16 നും ആണ് ആക്രമണം ഉണ്ടായത്. റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ട്രെയിനുകള്‍ അരമണിക്കൂറോളം പിടിച്ചിട്ടു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം