സ്റ്റോക്ക് തീരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നിന് ക്ഷാമം

ആലപ്പുഴയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുടെ സ്റ്റോക്ക് തീരുന്നു. പലയിടങ്ങളിലും ഒന്നോ രണ്ടോ മാസത്തേക്ക് ആവശ്യമായ മരുന്നുകള്‍ മാത്രമാണ് നിലവിലുള്ളത്. ആശുപത്രികളിലേക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലും മൂന്ന് ആഴ്ചത്തേക്കുള്ള മരുന്നുകളേ സ്റ്റോക്കുള്ളൂ.

ആലപ്പുഴ മെഡിക്കല്‍ കോളജിന് കീഴിലുള്ള അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്റര്‍, പുറക്കാട്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഒരു മാസത്തേക്കുള്ള മരുന്നുകള്‍ മാത്രമാണ് സ്റ്റോക്കുള്ളത്. മഴക്കാല രോഗങ്ങള്‍ കണക്കിലെടുത്ത് അടുത്ത മാസത്തേക്കുള്ള മരുന്നിന് കേരള മെഡിക്കല്‍ സെയില്‍സ് കോര്‍പറേഷനിലേക്ക് മെഡിക്കല്‍ ഓഫിസര്‍മാര്‍ ഇന്‍ഡന്റ് അയച്ചിട്ടുണ്ട്.

ശ്വാസംമുട്ടലിന് ഉപയോഗിക്കുന്ന ഇന്‍ഹെയ്ലര്‍, ഡെരിഫിലിന്‍ എന്നിവയ്ക്കും നേരിയ തോതില്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. കലവൂര്‍ കുടുംബാരോഗ്യ കേന്ദ്രം, ചെട്ടികാട് ഗവ. ആശുപത്രിയിലും ആര്യാട് പി.എച്ച്.സി, പാണ്ടനാട് ഹെല്‍ത്ത് ബ്ലോക്കിന് കീഴിലെ 10 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജീവിതശൈലീരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കുറവാണ്.

മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിനും ഒ.ആര്‍.എസ് ലായനിക്കുള്ള പൊടിയും ഒരാഴ്ചത്തേക്കേയുള്ളൂ. മാവേലിക്കര ജില്ല ആശുപത്രിയില്‍ പേവിഷ പ്രതിരോധമരുന്നിന് ക്ഷാമം നേരിടുന്നു. ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ ‘ആര്‍ദ്രമീ ആര്യാട്’ പദ്ധതിയിലും പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ചും അത്യാവശ്യമുള്ള മരുന്നുകള്‍ പുറത്തുനിന്ന്് വാങ്ങുകയാണ്. ടെറ്റനസ് കുത്തിവെപ്പ് അടക്കം, കാരുണ്യ, നീതി തുടങ്ങിയ കടകളില്‍ നിന്നാണ് മരുന്ന് വാങ്ങുന്നത്.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു