താരാരാധന ഇസ്ലാമിക വിരുദ്ധം, ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നു, പോര്‍ച്ചുഗല്‍ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നത് തെറ്റ്: സമസ്ത

ലോകത്തിന്റെ കണ്ണ് മുഴുവൻ ഖത്തർ ആവേശത്തിലേക്ക് ചുരുങ്ങുമ്പോൾ ഫുട്ബോൾ ആരാധകർക്ക് കടുത്ത നിർദേശങ്ങളുമായി സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന കമ്മിറ്റി രം​ഗത്ത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മുമ്പുള്ള ഖുത്വബക്ക് സംസാരിക്കാനായി ഖത്തീബുമാർക്ക് നൽകിയ വിഷയത്തിലാണ് സമസ്ത ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഫുട്ബോൾ കായികാഭ്യാസമെന്ന നിലയിൽ മികച്ച കളി ആണെന്നും മനുഷ്യരുടെ മാനസികവുമായ ശാരീരികവുമായ ആരോഗ്യത്തിന് വലിയ പ്രാധാന്യം നല്കുന്നതിനൽ പങ്ക് വഹിക്കുന്നതിനാൽ തന്നെ ഗുണങ്ങൾ ഉണ്ടെന്നും പറഞ്ഞ സമസ്‌ത മുഹമ്മദ് നബി ഒറ്റ മത്സരങ്ങളെ ഒകെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നും പറയുന്നു.

എന്നാൽ, വിനോദങ്ങൾ അനിയന്ത്രിതമായി മനുഷ്യനെ സ്വാധീനിക്കുകയും ജീവിതം തന്നെ വിനോദമാവുകയും ചെയ്യുന്നതിനെതിരെ ഇസ്‌ലാം ശക്തമായി താക്കീത് ചെയ്യുന്നു. എന്നാൽ നമസ്ക്കാരങ്ങളെ ഒകെ തടസപ്പെടുത്തുന്ന രീതിയിൽ ഒരിക്കലും ഫുട്ബോൾ ലഹരി ബാധിക്കരുതെന്നും സമസ്ത പറയുന്നു.

ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയിൽ രാത്രിയിലും അർധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളിൽ കളി കാണുന്നവർ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങൾക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്. ഫുട്‌ബോൾ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തിൽനിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുത്. പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭക്ഷണത്തിന് വക ഇല്ലാത്തവനൊക്കെ എന്തിനാണ് ഫുട്ബോൾ ലഹരിയുടെ പേരിൽ കിടന്ന് ആര്മാദിക്കുന്നതെന്നും ഹീറോ വർഷിപ് തെറ്റാണെന്നും സമസ്ത പറയുന്നു..

അതിര് വിട്ട ആരാധന ശരിയല്ല. പോർചുഗലിനെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെയും ആരാധിക്കുന്നതും അവരെ ദൈവങ്ങളെ പോലെ കാണുന്നതും പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ലെന്നും സമസ്ത നിലപാട് വ്യക്തമാക്കി.

അനുകൂലവും പ്രതികൂലവുമായ ഒരുപാട് പ്രതികരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്നത്.

Latest Stories

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ