തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സിനെ കാണാതായി

തിരുവനന്തപുരത്ത് സ്റ്റാഫ് നഴ്‌സിനെ കാണാതായി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സായ ഋതുഗാമിയെയാണ് കഴിഞ്ഞ രണ്ട് ദിവസമായി കാണാതായിരിക്കുന്നത്.

ഫോര്‍ട്ട് പൊലീസ് അന്വേഷണം ആരംഭിച്ചട്ടുണ്ട്. നാലാഞ്ചിറയില്‍ ബൈക്ക് വച്ച ശേഷം നടന്നു പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അതിനാല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനായിട്ടില്ല. അവസാനമായി കാണിക്കുന്ന ലൊക്കേഷന്‍ കേശവദാസപുരമാണ്. ഇതോടെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലേക്കും, റെയില്‍വേ സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയട്ടുണ്ട്.

ഋതുഗാമി അയര്‍ലണ്ടിലേക്ക് പോകാനുള്ള തയ്യാറടുപ്പിലായിരുന്നു എന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് പൊലീസിന് ലഭിച്ചട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ