എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്നു ആരംഭിക്കും; പത്താം ക്ലാസ് പരീക്ഷ ഏഴുതുന്നത് 4,27,021 വിദ്യാര്‍ഥികള്‍; 2,964 കേന്ദ്രങ്ങള്‍

എസ്എസ്എല്‍സി, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് ആരംഭിക്കും. 4,27,021 വിദ്യാര്‍ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. സംസ്ഥാനത്ത് 2,964 കേന്ദ്രത്തിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രത്തിലും ഗള്‍ഫ്‌മേഖലയിലെ ഏഴു കേന്ദ്രത്തിലുമാണ് പരീക്ഷ. 26-ന് അവസാനിക്കും.

ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷകള്‍ ഇന്ന് ആരംഭിച്ച് 26ന് അവസാനിക്കും. ഒന്നാംവര്‍ഷ പരീക്ഷ വ്യാഴാഴ്ച ആരംഭിക്കും. 2024ല്‍ നടന്ന ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളും നടത്തും. ഉച്ചയ്ക്കുശേഷമാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ. 29ന് നടക്കുന്ന ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് പരീക്ഷയുടെ സമയം രാവിലെ 9.30 മുതല്‍ 12.15 വരെയായി പുനഃക്രമീകരിച്ചു. ഒന്നും രണ്ടും വര്‍ഷങ്ങളിലായി ആകെ 11,74,409 കുട്ടികള്‍ പരീക്ഷ എഴുതുന്നു.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷ ഇന്നം ഒന്നാംവര്‍ഷ പരീക്ഷ വ്യാഴാഴ്ചയും തുടങ്ങും. ഒന്നാംവര്‍ഷ പരീക്ഷയ്ക്ക് റഗുലര്‍ വിഭാഗത്തില്‍ 26,831പേരും ഇംപ്രൂവ്‌മെന്റിന് 22,740പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടാംവര്‍ഷ പൊതു പരീക്ഷയ്ക്ക് 28,587പേരാണ് രജിസ്റ്റര്‍ ചെയ്തത്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി