എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

സംസ്ഥാനത്തെ 2025- 26 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15 ന് നടക്കും. പ്ലസ് ടു (എച്ച് എസ് എസ്, വി എച്ച് എസ് എസ്) ഫലപ്രഖ്യാപനം മെയ് 22നും നടക്കും. പ്ലസ് വണ്‍ പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂണ്‍ 10നും നടക്കും.

മെയ് നാലിന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിനാല്‍ പുതിയ സര്‍ക്കാരില്‍ ചുമതലയേല്‍ക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകും ഫലപ്രഖ്യാപനം നടത്തുക. മെയ് ആദ്യവാരം തന്നെ പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിക്കണമെന്നായിരുന്നു തീരുമാനമെങ്കിലും ഗള്‍ഫ് മേഖലയിലെ പ്രതിസന്ധികള്‍ വന്നതോടെ സമയക്രമത്തില്‍ മാറ്റം വരുത്തുകയായിരുന്നു.

ഇതോടെയാണ് പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം മെയ് 15, 22 തീയതികള്‍ ഫലപ്രഖ്യാപനത്തിന് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 417497 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയിട്ടുള്ളത്. മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ 16 മുതല്‍ ആരംഭിച്ചിരുന്നു. 72 മൂല്യ നിര്‍ണായ ക്യാമ്പുകളായിട്ടാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്.

മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 2000 ത്തോളം അധ്യാപകരാണ് മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കാതെയുള്ളത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ