ശ്രീറാം വെങ്കിട്ടരാമൻ വിവാഹിതനാകുന്നു; വധു ആലപ്പുഴ ജില്ലാ കളക്ടർ രേണു രാജ്

ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന്‍ വിവാഹിതനാകുന്നു. ആലപ്പുഴ ജില്ലാ കളക്ടര്‍ രേണു രാജാണ് വധു. അടുത്ത ഞായറാഴ്ചയാണ് വിവാഹം. ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടത്തുന്നതെന്നാണ് വിവരം. അടുത്ത ബന്ധുക്കള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ.

എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ശ്രീറാം വെങ്കിട്ടരാമനും രേണു രാജും സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. 2012ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചത്.

നേരത്തെ ദേവികുളം സബ് കളക്ടറായിരുന്നപ്പോള്‍ കൈയേറ്റം ഒഴിപ്പിക്കലിനായി ശ്രീറാം വെങ്കിട്ടരാമന്‍ സ്വീകരിച്ച നടപടികള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നീട് ഇതേ പദവിയില്‍ എത്തിയ രേണുരാജും കൈയ്യേറ്റക്കാര്‍ക്ക് എതിരെ കര്‍ശന നിലപാടുകളാണ് എടുത്തത്. ഇതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

അതേ സമയം ദേവികുളം സബ്കളക്ടറായിരക്കുമ്പോള്‍ 2019ല്‍ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച സംഭവം ഏറെ വിവാദമായി മാറുകയും വ്യാപക പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമനെ 2020 മാര്‍ച്ചിലാണ് തിരിച്ചെടുത്തത്. പിന്നീട് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായും, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായും നിയമിക്കുകയായിരുന്നു.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത