കോവിഡ്‌ കേന്ദ്രത്തിൽ യുവതിയുടെ കുളിമുറി ദൃശ്യം പകർത്തി; ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ

കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ. നേതാവ് അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ. ചെങ്കൽ യൂണിറ്റ് പ്രസിഡന്റ് ചെങ്കൽ പ്ളാങ്കാല വീട്ടിൽ ശാലു (26) വിനെയാണ് പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തത്. പാറശ്ശാലയിലെ പ്രാഥമിക കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

യുവതിയുടെ പരാതിയെ തുടർന്നാണ്‌ അറസ്റ്റ്. കോവിഡ് ചികിത്സയിലായതിനാൽ ഇയാളെ ഏഴു ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനായി ജാമ്യത്തിൽ വിട്ടയച്ചു.

ഇവിടെത്തന്നെ ചികിത്സയിലുള്ള യുവതി കുളിച്ചു കൊണ്ടിരിക്കുമ്പോൾ കുളിമുറിയുടെ മുകൾഭാഗത്തു കൂടി മൊബൈൽ ഫോൺ ഉപയോഗിച്ച് ഇയാൾ ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്ന് പേൊലീസ്‌ പറഞ്ഞു. യുവതി നിലവിളിച്ചതിനെ തുടർന്ന് ഓടിയെത്തിയ മറ്റു രോഗികളാണ് ശാലുവിനെ പിടികൂടിയത്.

Latest Stories

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?