ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് കായികാധ്യാപകന്‍ മരിച്ചു

മലപ്പുറം നിലമ്പൂരില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് അധ്യാപകന്‍ മരിച്ചു. കണ്ണൂര്‍ സ്വദേശിയായ പള്ളിയാമൂല നസീമ മന്‍സില്‍ മുഹമ്മദ് നജീബ് (37) ആണ് മരിച്ചത്. മയിലാടി അമല്‍ കോളജിലെ കായികാധ്യാപകനാണ് നജീബ്.

മയിലാടി പാലത്തിനടുത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ചാലിയാറില്‍ മയിലാടിക്കടവില്‍ കുടുംബത്തോടൊപ്പം കുളിക്കാന്‍ എത്തിയതാണ് നജീബ്. നജീബും, പിതാവും, ഭാര്യയുടെ സഹോദരിയുടെ ഭര്‍ത്താവും കുളിക്കാന്‍ ഇറങ്ങിയിരുന്നു. ഇതിനിടെയാണ് ഇവര്‍ ഒഴുക്കില്‍ പെടുന്നത്. പിതാവിനെ രക്ഷപ്പെടുത്തുന്നതിന് ഇടയില്‍ നജീബ് ചുഴിയില്‍ പെട്ടു. മറ്റ് രണ്ട് പേരെയും പുഴയില്‍ മീന്‍ പിടിക്കാന്‍ എത്തിയവര്‍ വന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. ഒരു മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് നജീബിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നിലമ്പൂരിലെ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ