ഉത്സവകാലത്തെ തിരക്ക് കുറയ്ക്കാന്‍ കേരളത്തില്‍ നിന്നും ഡല്‍ഹിക്ക് ട്രെയിന്‍; നാളെ വൈകിട്ട് പുറപ്പെടും; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നന്ദി പറഞ്ഞ് ജോര്‍ജ് കുര്യന്‍

ഉത്സവകാലത്തെ യാത്രതിരക്ക് ഒഴിവാക്കാന്‍ പുതിയ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. എറണാകുളത്തു നിന്നും ഡല്‍ഹി ഹസ്രത് നിസാമുദ്ദീനിലേക്കാണ് പ്രത്യേക ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്. എറണാകുളം ജംഗ്ഷന്‍ – ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിനാണ് അനുവദിച്ചത്. സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച മന്ത്രി അശ്വിനി വൈഷ്ണവിന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ നന്ദി അറിയിച്ചു.

16ന് വൈകുന്നേരം 6.05ന് പുറപ്പെടുന്ന ട്രെയിന്‍ 18ന് ഡല്‍ഹി ഹസ്രത് നിസാമുദ്ദീനില്‍ എത്തും. വിഷു ദിനത്തില്‍ തന്നെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. 20 സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചുകള്‍, രണ്ട് സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍ എന്നിവയാണ് ഉണ്ടാവുക.

ആലുവ, തൃശൂര്‍, പാലക്കാട്, പോത്തനൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, കാട്പാഡി, റെനിഗുണ്ട, ഗുഡൂര്‍, ഓന്‍ഗോലെ, വിജയവാഡ, വാറങ്കല്‍, ബല്‍ഹര്‍ഷ, നാഗ്പുര്‍, ഇറ്റാര്‍സി, ഭോപ്പാല്‍, ബിന, ജാന്‍സി, ഗ്വാളിയോര്‍, ആഗ്ര, മഥുര എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്