ഇടുക്കിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക ടീം; ഏത് ഉന്നതനായാലും കര്‍ശന നടപടിയെന്ന് മന്ത്രി കെ രാജന്‍

സര്‍ക്കാര്‍ ഭൂമി കൈയേറിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. ഇടുക്കിയിലെ കൈയേറ്റങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാര്‍ ആരാണെങ്കിലും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.

ചൊക്രമുടിയിലേത് കൈയേറ്റങ്ങള്‍ക്കെതിരായി നടന്ന ഏറ്റവും പ്രധാനപ്പെട്ട നടപടിയാണ്. പ്രത്യേക അന്വേഷ സംഘത്തിന്റെ റിപ്പോര്‍ട്ട് ആണ് കൈയേറ്റങ്ങള്‍ തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സഹായകമായത്. കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് സമീപ കാലത്ത് അനുവദിച്ച പട്ടയങ്ങള്‍ ഉപയോഗിച്ചല്ല കൈയേറ്റം നടന്നതെന്നും മന്ത്രി വ്യക്തമാക്കി.

കോടതി ഇടപെടലുകള്‍ മുന്നില്‍ കണ്ട് എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയതാണ് സര്‍ക്കാര്‍ നടപടി. ഏത് ഉന്നതനായാലും ഒരു കൈയേറ്റക്കാരനെയും സംരക്ഷിക്കില്ല. ചൊക്രമുടിയില്‍ വ്യാജ പട്ടയം നിര്‍മ്മിച്ച് ഭൂമി കൈയേറിയവര്‍ക്കെതിരെ ക്രിമിനല്‍ നടപടികളിലേക്ക് കടക്കാന്‍ ദേവികുളം സബ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

ചൊക്രമുടിയില്‍ കൈയേറ്റത്തിനായി ഉപയോഗിച്ച നാല് പട്ടയങ്ങളാണ് റദ്ദ് ചെയ്തത്. കറുപ്പു സ്വാമി, ഗുരുസ്വാമി, മണി വേല്‍ എന്നിവരുടെ പേരുകളില്‍ അനുവദിച്ച പട്ടയമാണ് റദ്ദാക്കിയത്. ഈ നാല് പട്ടയങ്ങളുടെയും പട്ടയ രേഖകളില്‍ അടക്കം ക്രമക്കേട് കണ്ടെത്തി. 1971 ന് മുമ്പ് തന്നെ ഈ പട്ടയ ഭൂമി അന്യാധീനപ്പെട്ട് പോയിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

Latest Stories

കീം റാങ്ക് പട്ടിക റദ്ദാക്കിയ സംഭവം; ഉത്തരവിനെതിരെ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍

ലാന്‍സേദ വാണിജ്യ പ്രൈവറ്റ് ലിമിറ്റഡ് കോര്‍പ്പറേറ്റ് ഓഫീസ് സേവനങ്ങളുമായി ഇനി തൃശൂരിലും

ശ്രീരാമനും ശിവനും ജനിച്ചത് ഇന്ത്യയിലല്ല; വീണ്ടും വിവാദ പരാമര്‍ശവുമായി നേപ്പാള്‍ പ്രധാനമന്ത്രി

പട്‌നായികിന്റെ ഒഡീഷ പിടിച്ചടക്കിയ മന്‍മോഹന് പാര്‍ട്ടിയില്‍ എതിരില്ല

'ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചു, മന്ത്രി ജീവിക്കാൻ അനുവദിക്കുന്നില്ല'; റാവു നര്‍ബീര്‍ സിംഗിനെതിരെ ആരോപണവുമായി മനേസര്‍ മേയര്‍

പിഎം കുസും സോളാര്‍ പമ്പ് പദ്ധതിയില്‍ അഴിമതി ആരോപണം; കണക്കുകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

'മതമില്ലാതെ വളരുന്ന കുട്ടികളാണ് നാളെയുടെ വാഗ്ദാനങ്ങൾ, മറ്റുള്ളവർ ചോദിക്കാൻ മടിക്കുന്ന ചോദ്യങ്ങൾ അവർ ചോദിക്കും'; ഹൈക്കോടതി ജസ്റ്റിസ് വി ജി അരുൺ

'മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ ഞാന്‍ തന്നെ'; സര്‍വേ ഫലം പുറത്തുവിട്ട് ശശി തരൂര്‍; വീണ്ടും വെട്ടിലായി യുഡിഎഫ് നേതൃത്വം

'ഇനി ജാനകി ഇല്ല, ജാനകി വി'; ജെഎസ്‌കെ സിനിമയുടെ ടൈറ്റിൽ മാറ്റുമെന്ന് നിർമാതാകൾ ഹൈക്കോടതിയിൽ

ട്രംപ് VS മസ്‌ക്: സ്‌പേസ് എക്‌സുമായുള്ള ഹൈപ്പര്‍ സോണിക് റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ് വ്യോമസേന; പഴയ 'മുട്ട ശപഥം' തന്നെ ഇക്കുറിയും പ്രശ്‌നം