വിഭാഗീയത അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷന്‍; യു. പ്രതിഭയ്‌ക്ക് എതിരെ നടപടിയില്ലെന്ന് സി.പി.എം

കായംകുളം എംഎല്‍എ യു പ്രതിഭയ്ക്ക് എതിരെ നടപടിയെടുക്കുന്നില്ലെന്ന് സിപിഎം. തനിക്ക് പിഴവ് സംഭവിച്ചതായി എംഎല്‍എ സമ്മതിക്കുകയും തെറ്റുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടിയെടുക്കുന്നില്ലെന്ന് തീരുമാനിച്ചതെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ അറിയിച്ചു.

ഇന്ന് ചേര്‍ന്ന ജില്ലാക്കമ്മിറ്റിയിലായിരുന്നു തീരുമാനം. കായംകുളത്തെ വോട്ടുചോര്‍ച്ചയടക്കം അടുത്തിടെ എംഎല്‍എ നടത്തിയ സമൂഹ മാധ്യമ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് എംഎല്‍യക്ക് എതിരെ നടപടി അച്ചടക്ക നടപടിവേണമെന്ന ആവശ്യങ്ങളും ഉയര്‍ന്നിരുന്നു.

അതേ സമയം ആലപ്പുഴ ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോര്‍ത്ത്, ഹരിപ്പാട്, തകഴി എന്നിവിടങ്ങളിലാണ് വിഭാഗീയതകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുള്ളത്.

Latest Stories

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി