സോണിയ ഗാന്ധിയുടെ അനാരോഗ്യം, രാഹുല്‍ ഗാന്ധിയുടെ കേരള യാത്ര റദ്ദാക്കി; പകരം ഖാര്‍ഗെയെത്തും

രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ കേരള സന്ദര്‍ശനം റദ്ദാക്കി. സോണിയ ഗാന്ധിയുടെ പെട്ടെന്നുണ്ടായ അനാരോഗ്യത്തെത്തുടര്‍ന്നാണ് യാത്ര റദ്ദാക്കിയതെന്ന് എ.ഐ.സി.സി വൃത്തങ്ങള്‍ അറിയിച്ചു. സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് യുഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് വൈകിട്ട് 4.30 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയിലും പൊതുസമ്മേളനത്തിലും രാഹുല്‍ ഗാന്ധിയായിരുന്നു എത്തേണ്ടിയിരുന്നത്. എന്നാല്‍ അമ്മയുടെ അനാരോഗ്യത്തെ തുടര്‍ന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സമ്മേളനത്തില്‍ പങ്കെടുക്കില്ല.

ശ്വാസതടസ്സത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഡല്‍ഹി സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാതാവ് സോണിയ ഗാന്ധിക്കൊപ്പമാണ് രാഹുല്‍ ഗാന്ധി ഉള്ളത്. അതിനാല്‍ രാഹുലിന് പകരം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആകും കോഴിക്കോട്ടെ മഹാറാലിയില്‍ പങ്കെടുക്കുക എന്നാണ് പുറത്തുവരുന്ന വിവരം.

Latest Stories

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് അറ്റകുറ്റപ്പണിക്കിടെ എസി പൊട്ടിത്തെറിച്ച് അപകടം; 2 തൊഴിലാളികൾക്ക് പരിക്ക്

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം, വിജയശതമാനത്തിൽ മുന്നിൽ പെൺകുട്ടികൾ

ഇരിയ്ക്കുന്ന കൊമ്പ് മുറിക്കുന്ന കോണ്‍ഗ്രസ്; ജനവിധിക്കപ്പുറം ഗ്രൂപ്പ് കളിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ 'കുലംകുത്തികളാകുന്ന' എംഎല്‍എ നേതാക്കളും ദൗര്‍ബല്യത്തിന്റെ ഹൈക്കമാന്റും

'വിദ്യാർത്ഥികളുടെ ഭാവി പരീക്ഷണശാലയല്ല, വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കരുത്'; നീറ്റ് പരീക്ഷാ ക്രമക്കേട് ഗുരുതരമെന്ന് പിണറായി വിജയൻ

'അമ്മ'യിൽ നിന്ന് നടി അൻസിബ ഹസൻ രാജിവച്ചു; കാരണം വ്യക്തമാക്കി ശ്വേതാ മേനോൻ

'പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോ, റെസ്പോൺസബിൾ മാറ്ററല്ലേ'; മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ജോത്സ്യനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ച സംഭവം; വിജയ്‌യുടെ നീക്കത്തിനെതിരെ ഹര്‍ജി

'സില്‍വര്‍ ലൈന്‍ പദ്ധതി വന്‍തോതിലുളള കുടിയൊഴിപ്പിക്കലും പാരിസ്ഥിതികാഘാതവും സൃഷ്ടിക്കും, ജനങ്ങളുടെ ജീവനോപാധികള്‍ നഷ്ടമാകും'; കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ എല്‍ഡിഎഫ് സര്‍ക്കാര്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച: പരീക്ഷ റദ്ദാക്കിയതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവയ്ക്കണം: ജോസ് കെ മാണി

മൂന്ന് മണ്ടൻ കല്യാണങ്ങൾക്ക് വേണ്ടി ഞാൻ 17 വർഷം വെറുതെ കളഞ്ഞു, ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങൾ ചെയ്യാമായിരുന്നു: മീര വാസുദേവൻ