എംഡിഎംഎയുമായി സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സർ ഫാത്തിമ നസ്റിനും കൂട്ടാളിയും പിടിയിൽ

കോഴിക്കോടിൽ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളിയും പിടിയില്‍. അടിവാരം സ്വദേശിനി ഫാത്തിമ സസ്റിന്‍, കൊണ്ടോട്ടി കച്ചേരിക്കല്‍ സ്വദേശി പി കെ ഷഫീഖ് എന്നിവരാണ് പിടിയിലായത്. പന്തീരങ്കാവ് ടോള്‍ ബൂത്തിന് സമീപം വെച്ചാണ് സംഭവം.

എക്‌സൈസ് സ്‌ക്വാഡ്, ഇന്റലിജന്‍സ് രഹസ്യ വിഭാഗം എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. കാറിന്റെ ബോണറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മൂന്ന് കോടിയില്‍ അധികം രൂപ ഇതിന് വില വരും.

രാജസ്ഥാനിലെ അജ്മീറില്‍ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നത് എന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പന നടത്തുകയാണ് ഇവരുടെ ലക്ഷ്യം. സംഭവത്തില്‍ ഉള്‍പ്പെട്ട ഇവരുടെ മറ്റ് സഹായികള്‍ക്കായി എക്‌സൈസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ