ശോഭാ സുരേന്ദ്രനെ തഴഞ്ഞു; ബി.ജെ.പി ദേശീയ നിർവാഹക സമിതി പുനഃസംഘടിപ്പിച്ചു

ബി.ജെ.പി ദേശീയ നിർവാഹക സമിതി പുനഃസംഘടിപ്പിച്ചപ്പോൾ വനിതാ നേതാവ് ശോഭാ സുരേന്ദ്രനെ തഴഞ്ഞു. കേരളത്തിൽ നിന്ന് കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനുമാണ് ദേശീയ നിർവാഹക സമിതി അംഗങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 80 അംഗങ്ങളാണ് നിർവാഹക സമിതിയിലുള്ളത്. 50 പ്രത്യേക ക്ഷണിതാക്കളുമുണ്ട്.

പി.കെ കൃഷ്ണദാസ്, ഇ.ശ്രീധരൻ എന്നിവരെ കേരളത്തിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തി. നേരത്തേ സമിതിയിൽ ഉണ്ടായിരുന്ന ഒ. രാജഗോപാൽ, അൽഫോൻസ് കണ്ണന്താനം എന്നിവരേയും ഒഴിവാക്കി. നിർവാഹക സമിതി യോഗം ചേർന്നിട്ട് രണ്ടര വർഷം കഴിഞ്ഞു എന്ന് വിമർശനം ഉയർന്നതിനെ തുടർന്നാണ് സമിതി പുനഃസംഘടിപ്പിച്ചത്.

എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനായും ടോം വടക്കൻ വക്താവായും തുടരും. തമിഴ്‌നാട്ടിൽ നിന്നുള്ള മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണനെ സമിതിയിൽ ഉൾപ്പെടുത്തി. അടുത്തിടെ ബിജെപിയിൽ ചേർന്ന നടി ഖുശ്ബു പ്രത്യേക ക്ഷണിതാവാണ്. നടൻ മിഥുൻ ചക്രവർത്തി പുനഃസംഘടിപ്പിക്കപ്പെട്ട നിർവാഹക സമിതിയിൽ അംഗമാണ്.

അതിനിടെ ബിജെപി പുനഃസംഘടനയിൽ പ്രതിഷേധിച്ച് വയനാട് ബിജെപിയിൽ നേതാക്കൾ രാജിവെച്ചു. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ലളിതാ വത്സനും ഒൻപത് ജില്ലാ ഭാരവാഹികളുമാണ് രാജിവെച്ചത്. രാവിലെ ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ബി.മദൻലാലും പതിമൂന്നംഗ കമ്മിറ്റിയും രാജിവെച്ചിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ