പരാതി നല്‍കിയിട്ട് 20 ദിവസം, പൊലീസ് ചെറുവിരല്‍ പോലും അനക്കുന്നില്ല, അശ്ലീല കമന്റിട്ട ആളെ ഞാന്‍ പിടിച്ചുകൊടുക്കണമെന്ന മട്ടാണ്: സ്മൃതി പരുത്തിക്കാട്

സൈബര്‍ ആക്രമണത്തിനെതിരെ നടത്തിയ നിയമയുദ്ധം സമ്മാനിച്ചത് നിരാശ മാത്രമെന്ന് മീഡിയ വണ്‍ സീനിയര്‍ കോഡിനേറ്റിങ്ങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്. അധിക്ഷേപങ്ങളില്‍ വര്‍ഗീയതയും അശ്ലീലവും അസഹ്യമായി പരാതി നല്‍കിയപ്പോഴാണ് സൈബര്‍ നിയമങ്ങള്‍ എത്ര ദുര്‍ബലമാണെന്ന് തിരിച്ചറിഞ്ഞതെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞു.

‘ദ്വയാര്‍ത്ഥ ചിത്രമായതിനാല്‍ ഇതു ചെയ്തയാള്‍ ഉദ്ദേശിച്ചത് അങ്ങനെ തന്നെ ആകണമെന്നില്ല’ എന്ന മറുപടിയാണ് പൊലീസില്‍ നിന്ന് കിട്ടിയത്. നഗ്‌നചിത്രമാണെങ്കില്‍ മാത്രമേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാകൂയെന്ന് പൊലീസ് പറഞ്ഞതായും സ്മൃതി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് മാധ്യമം ദിനപത്രത്തില്‍ എഴുതിയ കുറിപ്പിലാണ് മാധ്യമപ്രവര്‍ത്തകയുടെ പ്രതികരണം.

പരാതി നല്‍കിയിട്ട് 20 ദിവസമായി. പൊലീസ് രണ്ട് തവണ അന്വേഷണത്തിനും മൊഴിയെടുക്കാനും വന്നു. പക്ഷെ, ഒരു ചെറുവിരല്‍ പോലും പ്രതിക്കെതിരെ അനക്കിയിട്ടില്ല. എന്നെ കുറിച്ച് പറഞ്ഞ അശ്ലീലവാക്കുകളും പ്രയോഗങ്ങളുമൊക്കെ പൊലീസിന് മുന്നില്‍ വിവരിക്കുകയും വിശദീകരിക്കുകയും ചെയ്തപ്പോള്‍ വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു.’ കുറ്റാരോപിതന്‍ എവിടെയാണ്, എന്തു ചെയ്യുന്നു എന്നെല്ലാം പൊലീസ് ചോദിച്ചെന്നും സ്മൃതി ചൂണ്ടിക്കാട്ടി.

അയാളെ താന്‍ പിടിച്ചുകൊടുക്കണമെന്ന മട്ടിലാണ് പൊലീസ് സംസാരിച്ചത്. സൈബര്‍ മേഖലയിലെ പല കാര്യങ്ങളേക്കുറിച്ചും അന്വേഷണസംഘത്തിനു പോലും വലിയ പിടിയില്ലെന്നാണ് ഞാന്‍ മനസിലാക്കിയ കാര്യം. അവര്‍ക്ക് ക്ലാസെടുക്കേണ്ട ഗതികേടാണ്. മീഡിയ വണ്‍ സീനിയര്‍ കോഡിനേറ്റിങ്ങ് എഡിറ്റര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി വിജയ് പങ്കെടുത്തേക്കും

വി ഡി സതീശന്‍ മന്ത്രിസഭയില്‍ ചെന്നിത്തലയ്ക്ക് ആഭ്യന്തരം; മന്ത്രിസ്ഥാനം ഉറപ്പിച്ച് കെ മുരളീധരനും സണ്ണി ജോസഫും ബിന്ദു കൃഷ്ണയും എം ലിജുവും

'തോൽപ്പിച്ചത് പെരുമാറ്റം, പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല'; സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; അതിശക്തമായ കാറ്റിനും മഴയക്കും സാധ്യത

'ഇപ്പോള്‍ ഒന്ന് തൊട്ട് നോക്കൂ കോണ്‍ഗ്രസ് രക്തമാണ് വരിക, കോണ്‍ഗ്രസാണ് ഞങ്ങള്‍ക്കെല്ലാം'; പാര്‍ട്ടി തീരുമാനം പറഞ്ഞു കഴിഞ്ഞാല്‍ അതിനൊപ്പം അടിയുറച്ചു പോരാടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് വി ഡിയ്‌ക്കൊപ്പം നിന്ന് കെ സി വേണുഗോപാല്‍

ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിക്കൽ; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

'ഒന്നും ഒളിക്കരുത്' തമിഴ്‌നാട്ടിലെ തോൽവിക്കുള്ള കാരണങ്ങൾ പഠിക്കാൻ 38 അംഗ കമ്മിറ്റിക്ക് രൂപം നൽകി ഡിഎംകെ; ജൂൺ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കും

കൊച്ചിക്കാരൻ മുഖ്യമന്ത്രി ആകുമ്പോൾ  പശ്ചിമകൊച്ചിയുടെ പ്രതീക്ഷകൾ

ആഭ്യന്തരം ചെന്നിത്തലയ്ക്ക്?; അനുനയ നീക്കത്തിന് രണ്ടാം വട്ടവും രമേശ് ചെന്നിത്തലയെ കണ്ടു വി ഡി സതീശന്‍; ആഭ്യന്തരം നല്‍കിയാല്‍ ധനകാരം കയ്യില്‍ വെയ്ക്കും

'മുസ്ലിം ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്, ലീഗിന്റേത് ഉറച്ച മതേതര നിലപാട്: വി. ഡി. സതീശൻ