ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുകയാണ്, ഇടതുപക്ഷം കൊണ്ടുവന്ന വികസനം എന്താണെന്ന് നേതാക്കൻമാർ പറയണം; സംവാദത്തിന് ക്ഷണിച്ച് മേയർ വി. വി. രാജേഷ്

മന്ത്രി വി. ശിവന്‍കുട്ടിയെ സംവാദത്തിന് ക്ഷണിച്ച് തിരുവനന്തപുരം മേയര്‍ വി. വി. രാജേഷ്. തലസ്ഥാനത്തെ കുടിവെള്ള പ്രശ്‌നത്തില്‍ സര്‍ക്കാര്‍ എന്തു ചെയ്തു എന്ന് ചോദിച്ചാണ് രാജേഷിന്റെ വെല്ലുവിളി. നേരത്തെ രാജീവ് ചന്ദ്രശേഖറിനെ നേമത്തെ വികസനം ചര്‍ച്ച ചെയ്യാന്‍ വി. ശിവന്‍കുട്ടി വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവന്‍കുട്ടിയെ വി. വി. രാജേഷ് സംവാദത്തിന് വെല്ലുവിളിച്ചത്.

ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുകയാണ്. മല്‍പ്പിടുത്തം അദ്ദേഹത്തിന് നല്ല വശമാണ്. രാഷ്ട്രീയത്തില്‍ ആശയസംവാദമാണ് ആവശ്യം. സര്‍ക്കാര്‍ ചെലവില്‍ മന്ത്രിസ്ഥാനം കയ്യാളിയിട്ട് എന്താണ് തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി ചെയ്തതെന്നും രാജേഷ് ചോദിച്ചു. വര്‍ഷങ്ങളായി തിരുവനന്തപുരം കേന്ദ്രീകരിച്ച് പൊതുപ്രവര്‍ത്തനം നടത്തി പതിറ്റാണ്ടുകളോളം ഒന്നല്ലെങ്കില്‍ മറ്റൊരു സ്ഥാനം കയ്യാളിയ നേതാക്കന്മാര്‍ തിരുവനന്തപുരത്ത് ഉണ്ട്. വി ശിവന്‍കുട്ടി, കടകംപള്ളി, വികെ പ്രശാന്ത് എന്നിവര്‍ ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി എന്തു കാര്യമാണ് ചെയ്തത് എന്ന കാര്യത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകണം. ഇക്കാര്യത്തില്‍ സംവാദത്തിന് ബിജെപി തയ്യാറാണെന്നും വി. വി. രാജേഷ് പറഞ്ഞു.

അരുവിക്കരയില്‍ നിന്ന് ഒഴുകുന്ന വെള്ളത്തിന്റെ 35 ശതമാനം ലീക്കായി പോകുകയാണ്. ഇത് പരിഹരിക്കാന്‍ ഒരു ചെറുവിരല്‍ അനക്കിയിട്ടുണ്ടോ. നേമം സ്ഥാനാര്‍ഥിയും വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ഥിയും മുന്‍പ് മേയര്‍മാര്‍ ആയിരുന്നല്ലോ?. മാലിന്യ പ്രശ്‌നം ശാശ്വത പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്‌തോ?. തെരുവുനായ്ക്കളെ വന്ധ്യംകരിച്ചത് ശിവന്‍കുട്ടി മേയര്‍ ആയിരുന്നപ്പോഴാണ്. അന്ന് 1500 നായ്ക്കളെ ഉണ്ടായിരുന്നു. വന്ധ്യംകരിച്ച് അതിന്റെ എണ്ണം പതിനായിരമായെന്നും വി. വി. രാജേഷ് പരിഹസിച്ചു.

Latest Stories

അഭിമുഖത്തിൽ അശ്ലീല വാക്ക് ഉപയോഗിച്ച റിഷഭ് പന്തിനെ ന്യായീകരിച്ച് സുനിൽ ഗവാസ്കർ; ബ്രോഡ്കാസ്റ്റർമാർക്ക് നേരെ രൂക്ഷ വിമർശനം

'ഹാർദികിന്റെ ക്യാപ്റ്റൻസി പരാജയമായിരുന്നു, പക്ഷെ ടീം തോറ്റതിന് കാരണം അവൻ മാത്രമല്ല'; തുറന്നടിച്ച് കീറോൺ പൊള്ളാർഡ്

'വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്, പാവങ്ങള്‍ക്ക് നേരെ കുതിരകയറാനാണ് ഭാവമെങ്കിൽ അതിനെ അതിശക്തമായി പ്രതിരോധിക്കും'; എം വി ഗോവിന്ദൻ

'കേരളത്തിലെ തോൽവി അതീവ ഗൗരവമേറിയത്, ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരും'; എം എ ബേബി

പെട്രോള്‍ - ഡീസല്‍ വില വര്‍ധന: അന്ന് നികുതി കുറയ്ക്കണമെന്ന് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തില്‍; സംസ്ഥാനം നികുതി കുറയ്ക്കുമോയെന്ന് അറിയാൻ ജനങ്ങൾ ആകാംക്ഷാഭരിതരാണ്: പിണറായി വിജയന്‍

'എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് ജനറൽ ബോഡിയിൽ പറയും'; അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? വിവാഹം സ്പെയിനിൽ വെച്ചെന്ന് റിപ്പോർട്ട്

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി

'മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന 'വിലക്കയറ്റ മനുഷ്യൻ', ഇന്ധനവില വർധനവ് ഇനിയും തുടരും'; രാഹുൽ ഗാന്ധി

“281 രൂപയുടെ ഇന്ത്യ: രാജസ്ഥാനിലെ സ്ത്രീകൾ വീണ്ടും കാത്തിരിപ്പിന്റെ മരുഭൂമിയിൽ”