മോ​ദി​ സർക്കാരിന്റെ ഫോ​ൺ ചോ​ർ​ത്ത​ൽ രാ​ജ്യ​ത്തി​ന് അ​പ​മാ​ന​ക​രം; ​ഉത്ത​രം പ​റ​യാ​നും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടാ​നും മോ​ദി ബാ​ദ്ധ്യ​സ്ഥ​നെന്ന് യെ​ച്ചൂ​രി

പെ​ഗാ​സ​സ് ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.​പി.​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. മോ​ദി​സർക്കാറിന്റെ ഫോ​ൺ ചോ​ർ​ത്ത​ൽ രാ​ജ്യ​ത്തി​ന് അ​പ​മാ​ന​ക​ര​മെ​ന്ന്​ യെ​ച്ചൂ​രി പറഞ്ഞു. സ​ര്‍ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ക്ക​ല്ലാ​തെ എ​ൻ.​എ​സ്.​ഒ ക​മ്പ​നി​യു​ടെ ചാ​ര സോ​ഫ്റ്റ് വെ​യ​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യി​ല്ല. അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു എ​ന്ന് ആ​രോ​പി​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ എ​ന്ത് ഗൂ​ഢാ​ലോ​ച​ന​യാ​ണ്​ ന​ട​ന്ന​ത് എ​ന്ന് പറയണമെന്നും യച്ചൂരി ആവശ്യപ്പെട്ടു.

ചോ​ര്‍ത്ത​ല്‍ ഉ​ണ്ടാ​യ​താ​യി 2019ല്‍ ​ഇ​ട​തു​പ​ക്ഷം പാ​ര്‍ല​മെൻറി​ൽ ഉ​ന്ന​യി​ച്ച​താ​ണ്. പെ​ഗാ​സ​സ് ഉ​പ​യോ​ഗം പ​ര​സ്യ​മാ​യി നി​ഷേ​ധി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ത​യാ​റാ​യി​ല്ല. പൗ​രാ​വ​കാ​ശ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യാ​ണ്. എ​ന്തി​നാ​ണ് പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്ന് ഇ​പ്പോ​ള്‍ വ്യ​ക്ത​മാ​യി. പാ​ര്‍ല​മെൻറി​ൽ ഇ​തി​ന് ഉ​ത്ത​രം പ​റ​യാ​നും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടാ​നും മോ​ദി ബാ​ധ്യ​സ്ഥ​നാ​ണെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.

അതേസമയം 2019ൽ കർണാടകയിലെ ജെഡിഎസ്-കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ പെഗാസസ് ഉപയോഗിച്ചതായി സംശയിക്കുന്ന റിപ്പോർട്ടുകളും പുറത്തുവന്നു. മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ സെക്രട്ടറി, ഉപമുഖ്യമന്ത്രിയായിരുന്ന ജി പരമേശ്വര, സിദ്ധരാമയ്യയുടെ സെക്രട്ടറി എന്നിവരുടെ ഫോണ്‍ കോളുകൾ ചോർത്തിയതായാണ് വിവരം.

14 ലോക നേതാക്കളുടെ ഫോൺ നമ്പറുകളും എൻഎസ്ഒയും വിവിരങ്ങള്‍ ചോര്‍ത്താനെന്ന് കരുതുന്ന പട്ടികയിൽ കണ്ടെത്തിയതായാണ് അന്വേഷണ പരമ്പര പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളുടെ പുതിയ റിപ്പോർട്ട്. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന്റെ നമ്പറും പെഗാസസ് പട്ടികയിലുണ്ട്.സൗത്ത് ആഫിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുടെ ഫോൺ നമ്പറും പട്ടികയിലുണ്ട്. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ സൈനിക മേധാവികൾ മുതിർന്ന രാഷ്ട്രീയക്കാർ എന്നിവര്‍ പെഗാസസ് നിരീക്ഷണ പട്ടികയില്‍ എന്നാണ് വെളിപ്പെടുത്തല്‍.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി