യെച്ചൂരി വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ആദര്‍ശത്തില്‍ അടിയുറച്ച് ജീവിച്ച വ്യക്തിത്വം; എതിരാളികളോട് സൗമ്യമായി പെരുമാറിയ നേതാവ്; ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് ബിജെപി

വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ആദര്‍ശത്തില്‍ അവസാനം വരെ അടിയുറച്ച് ജീവിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാജ്യസഭ എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കക്ഷി രാഷ്ട്രീയത്തിനതീതമായ പ്രശംസ നേടിയതാണ്.

സിപിഎം ജനറല്‍ സെക്രട്ടറിയായി 9 വര്‍ഷം ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ യെച്ചൂരിക്ക് സാധിച്ചു. തന്റെ നിലപാടുകളില്‍ അടിയുറച്ച് നില്‍ക്കുമ്പോഴും എതിരാളികളോട് സൗമ്യമായി പെരുമാറിയ നേതാവായിരുന്നു യെച്ചൂരി.

സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരവധി തവണ കേരളം സന്ദര്‍ശിച്ച യെച്ചൂരിക്ക് സംസ്ഥാനത്ത് വലിയ സൗഹൃദ നിര തന്നെയുണ്ട്. സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും കെ.സുരേന്ദ്രന്‍ അറിയിച്ചു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്