'എന്ന് മുതലാണ് ആർമി ഔട്ട്പോസ്റ്റ് പെഹൽഗാമിൽ നിന്ന് ഒഴിവാക്കിയത്? ആരാണ് ഇങ്ങിനെ ഒരു തീരുമാനമെടുത്തത്?'; ചോദ്യങ്ങളുമായി പികെ ഫിറോസ്

പെഹൽഗാമിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന ചർച്ചകൾക്കിടെ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർത്തി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. 2018 ൽ താൻ കുടുംബസമേതം പെഹൽഗാമിൽ സന്ദർശനം നടത്തുമ്പോൾ അവിടെ സൈന്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ഫിറോസ് പറയുന്നു.

എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ രക്ഷപ്പെട്ടവർ പറഞ്ഞത് അവിടെ പട്ടാളക്കാരെ കണ്ടതേയില്ലായെന്നും പികെ ഫിറോസ് പറഞ്ഞു. പെഹൽഗാമിൽ പട്ടാളക്കാർക്കൊപ്പം നിൽക്കുന്ന ചിത്രവും ഫിറോസ് പങ്കുവെച്ചിട്ടുണ്ട്. എന്ന് മുതലാണ് ആർമി ഔട്ട്പോസ്റ്റ് പെഹൽഗാമിൽ നിന്ന് ഒഴിവാക്കിയത്? ആരാണ് ഇങ്ങിനെ ഒരു തീരുമാനമെടുത്തത്? എന്നീ ചോദ്യങ്ങളാണ് ഫിറോസ് ഉയർത്തുന്നത്.

“2018 ലാണ് ഞാൻ കുടുംബ സമേതം പെഹൽഗാം സന്ദർശിച്ചത്. അന്നവിടെ സൈന്യത്തിന്റെ സ്ഥിരം സാന്നിധ്യമുണ്ടായിരുന്നു. അവരുടെ കൂടെ നിന്ന് ഫോട്ടോയും എടുത്തു. എന്നാൽ ഇക്കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ രക്ഷപ്പെട്ടവർ പറഞ്ഞത് അവിടെ പട്ടാളക്കാരെ കണ്ടതേയില്ല എന്നാണ്.
എന്ന് മുതലാണ് ആർമി ഔട്ട്പോസ്റ്റ് പെഹൽഗാമിൽ നിന്ന് ഒഴിവാക്കിയത്? ആരാണ് ഇങ്ങിനെ ഒരു തീരുമാനമെടുത്തത്?” ഇതായിരുന്നു ഫിറോസിന്റെ പോസ്റ്റ്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്