കൊച്ചി തീരത്തുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന് ഉപജീവനം ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നതിനായി പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ക്കായി 10 കോടി 55 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കപ്പല്‍ അപകടത്തെ തുടര്‍ന്ന് ഉപജീവനം ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളികള്‍ക്കാണ് ധനസഹായം ലഭിക്കുക.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലുള്ള മത്സ്യത്തൊഴിലാളികള്‍ക്കാണ് സഹായം ലഭിക്കുക. ഓരോ കുടുംബത്തിനും ആയിരം രൂപയും ആറ് കിലോ അരിയും നല്‍കും. 78,498 മത്സ്യത്തൊഴിലാളികള്‍ക്കും 27020 അനുബന്ധ തൊഴിലാളികള്‍ക്കുമാണ് സഹായം ലഭിക്കുക. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട എംഎസ്സി എല്‍സ 3 ചരക്കുകപ്പല്‍ മെയ് 25നാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്. അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
കൊച്ചിയുടെ പുറംകടലില്‍ ചരക്കുകപ്പല്‍ മുങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഗുരുതര സമൂഹിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തിയ സംഭവത്തെ സര്‍ക്കാര്‍ നിസാരമായി കാണരുതെന്ന് നിയമ വിദഗ്ധര്‍. ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ ഉടന്‍ കേസെടുത്ത് നഷ്ടപരിഹാരം ഈടാക്കണമെന്ന് മാരിടൈം നിയമവിദഗ്ധന്‍ വിജെ മാത്യൂസ് വ്യക്തമാക്കി.