ഒരു പണീം ഇല്ലെങ്കിൽ ആ അടുക്കളേൽ ചെന്ന്‌ ജീരകമോ കടുകോ എടുത്ത്‌ എണ്ണൂ: ഷിംന അസീസ്

വാക്‌സിനെടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ലെന്ന വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ ആരോഗ്യ വകുപ്പ് രംഗത്തെത്തിയിരുന്നു. വ്യാജ വാർത്തയ്‌ക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച്‌ നിയമ നടപടി സ്വീകരിച്ചെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. അതേസമയം വ്യാജവാർത്തക്കെതിരെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുകയാണ് ബ്ലോഗറും ഡോക്ടറുമായ ഷിംന അസീസ്. മെസേജുണ്ടാക്കിയ ചേട്ടന്‌ ഒരു പണീം ഇല്ലെങ്കിൽ ആ അടുക്കളേൽ ചെന്ന്‌ ജീരകമോ കടുകോ എടുത്ത്‌ എണ്ണൂ എന്ന് ഷിംന തന്റെ കുറിപ്പിൽ പറഞ്ഞു.

ഷിംന അസീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

ചിക്കൻ കഴിച്ച്‌ രണ്ടാഴ്‌ചക്കകം വാക്‌സിനെടുത്താൽ മരിച്ച്‌ പോകുമെന്ന്‌ പറഞ്ഞൊരു സാധനം കേട്ടു. കാറ്ററിങ് ടീം ഉണ്ടാക്കിയ ഫുഡ്‌ കഴിച്ച്‌ വാക്‌സിനെടുത്താലും മയ്യത്താകുമത്രേ…

ആരോഗ്യവകുപ്പ്‌ (സ്‌പെഷ്യൽ) ഡയറക്ടർ ഗംഗാദത്തന്റെ പേരിലാണ്‌ ഇങ്ങനൊരു മെസേജ്‌. മേൽപ്പറഞ്ഞ ദത്തൻ ഈ വകുപ്പിലില്ല. മെസേജ്‌ ഫേക്കാണ്‌.

മെസേജുണ്ടാക്കിയ ചേട്ടന്‌ ഒരു പണീം ഇല്ലെങ്കിൽ ആ അടുക്കളേൽ ചെന്ന്‌ ജീരകമോ കടുകോ എടുത്ത്‌ എണ്ണൂ…
ആരോഗ്യമന്ത്രി അന്വേഷണത്തിന്‌ ഉത്തരവിട്ട കേസാണ്‌, മൂപ്പര്‌ ഉടൻ പൊങ്ങുമായിരിക്കും.

ഈ ജാതി നട്ടപ്പിരാന്തൊന്നും വിശ്വസിച്ചേക്കല്ലേ… വല്ലോമൊക്കെ കഴിച്ച്‌ മനസ്സമാധാനമായിരിക്ക്‌, സ്ലോട്ട്‌ സെറ്റാകുമ്പോൾ വാക്‌സിനുമെടുക്കൂ. അമെയ്‌തി. നന്റ്‌റി.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി