ഷാന്‍ വധക്കേസ്; മൂന്ന് പ്രതികള്‍ക്ക് ജാമ്യം

ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് കെ.എസ് ഷാനിന്റെ കൊലപാതക കേസില്‍ മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ എട്ടാം പ്രതിയായ ചേര്‍ത്തല സ്വദേശി അഖില്‍, തൃശൂര്‍ സ്വദേശിയായ 12-ാം പ്രതി സുധീഷ്, 13-ാം പ്രതി ഉമേഷ് എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത് പ്രതികളെ ആംബുലന്‍സില്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപെടാന്‍ സഹായിച്ചു എന്നാണ് അഖിലിനെതിരായ കുറ്റാരോപണം. കൊലപാതകം നടത്തിയവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു എന്നതാണ് സുധീഷിനും ഉന്മേഷിനും എതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായിട്ടില്ല എന്ന് പരിഗണിച്ചാണ് കോടതി നടപടി. ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കരുത് എന്നത് അടക്കമുളള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ആലപ്പുഴയിലെ രണ്ടു കൊലപാതകങ്ങളിലും ശക്തമായ അന്വേഷണമാണ് നടക്കുന്നത്. രഞ്ജിത്ത് വധക്കേസില്‍ ഇതുവരെ പിടിയിലായത് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ് എന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്