'മലയാളത്തിലെ മുതിര്‍ന്ന താരങ്ങള്‍ അവള്‍ക്കൊപ്പം നില്‍ക്കണം', പാര്‍വതിക്ക് പിന്തുണയുമായി ശശി തരൂര്‍

മലയാളത്തിലെ മുതിര്‍ന്നതാരങ്ങള്‍ പാര്‍വതിക്ക് പിന്തുണ നല്‍കണമെന്നും താന്‍ ഉറച്ച പിന്തുണ നല്‍കുന്നുവെന്നും ശശി തരൂര്‍ എംപി. കസബ വിവാദത്തില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന പാര്‍വതിക്കാണ് ശശി തരൂര്‍ പിന്തുണ പ്രഖ്യാപിച്ചത്.

“ഞാന്‍ സിനിമ കണ്ടിട്ടില്ല. സിനിമയെ ക്കുറിച്ച് അഭിപ്രായങ്ങള്‍ പറയാന്‍ പാര്‍വതിക്ക് അവകാശമുണ്ട്, ബലാത്സംഗ ഭീഷണിയും വധഭീഷണിയും നേരിടാതെ തന്നെ. പാര്‍വതി ഉന്നയിച്ച കാര്യങ്ങളില്‍ മുതിര്‍ന്ന താരങ്ങള്‍ പിന്തുണയ്ക്കണം” ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

കസബയിലെ സ്ത്രീ വിരുദ്ധതയെപ്പറ്റി അഭിപ്രായപ്പെട്ട പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണം നേരിട്ടതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ പോലീസ് അറസ്റ്റ് ചെയ്തു. പാര്‍വതിയെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണി വന്നതിനെ തുടര്‍ന്നാണ് പാര്‍വതി പരാതി നല്‍കിയത്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി