പാലസ്തീന് വിഷയത്തില്‍ ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കെ മുരളീധരന്. കോണ്‍ഗ്രസിനെ പാലസ്തീന് വിഷയത്തില്‍ പ്രതിസന്ധിയിലാക്കിയത് ശശി തരൂരാണെന്ന് മുരളീധരന് പറഞ്ഞു. തരൂരിന്റെ ആ വാചകം കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ആ നിലപാടുകളെ തള്ളിക്കളഞ്ഞതാണെന്നും മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസിന്റെ നിലപാട് രമേശ് ചെന്നിത്തല കോഴിക്കോട് വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ ഏഴിന് നടന്ന സംഭവങ്ങള്‍ വര്‍ഷങ്ങളായി പീഡനം അനുഭവിക്കുന്ന ഒരു ജനതയുടെ വികാര പ്രകടനമായി മാത്രമേ വിഷയത്തെ കാണുന്നുള്ളൂവെന്നും കെ മുരളീധരന് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അഖിലേന്ത്യ തലത്തില്‍ സിപിഎമ്മിന് മുന്‍പേ നിലപാടെടുത്ത പാര്‍ട്ടിയാണ്. മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണ്. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കെട്ടിവച്ച കാശുപോലും ലഭിക്കില്ലെന്നും മുരളീധരന് അഭിപ്രായപ്പെട്ടു.