സഹതാപവും കണ്ണുനീരും വേണ്ടപ്പോള്‍ മാത്രം സ്ത്രീകളുടെ നേതൃപാടവം തിരിച്ചറിയുന്നവരോട് തികഞ്ഞ പുച്ഛം, വിമര്‍ശനവുമായി ശാരദക്കുട്ടി

സഹതാപം ലക്ഷ്യമിട്ടാണ് പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത് എന്ന് വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ കോണ്‍ഗ്രസിനെതിരെ എഴുത്തുകാരിയായ എസ് ശാരദക്കുട്ടിയും രംഗത്ത്. സഹതാപവും കണ്ണുനീരും വേണ്ടപ്പോള്‍ മാത്രം സ്ത്രീകളുടെ നേതൃപാടവം തിരിച്ചറിയുന്ന ആ നാടകത്തോട് തികഞ്ഞ പുച്ഛമാണെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ഉമാ തോമസ് അത്ര മികച്ച സ്ഥാനാര്‍ഥിയാണെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം അവരോടും രാഷ്ട്രീയ കേരളത്തോടും ഇത്ര കാലവും ചെയ്തത് എന്തൊരു ചതിയാണ് . പി.ടി യുടെ തുടര്‍ച്ചയാണ് ഉമാ തോമസ് എന്നല്ലല്ലോ, പി.ടി.ക്കും മേലെയാണ് അവര്‍ എന്നു തെളിയിക്കാന്‍ കഴിയുമായിരുന്നുവല്ലോ മുന്‍പേ തന്നെ. അപ്പോള്‍ അതൊന്നുമല്ല കാര്യം.’ ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ജയിച്ചാല്‍ കണ്ണുനീര്‍ ജയിച്ചു എന്നും തോറ്റാല്‍ കണ്ണുനീര്‍ തോറ്റു എന്നും സമ്മതിക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും ശാരദക്കുട്ടി പറഞ്ഞു.

ഉമ തോമസ് മികച്ച പ്രവര്‍ത്തന പരിചയമുള്ള സ്ഥാനാര്‍ത്ഥിയാണെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞിരുന്നത്. ഇതിനെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ശാരദക്കുട്ടിയുടെ പോസ്റ്റ്. പിടിയ്ക്കും മേലെയാണ് എന്ന് തെളിയിക്കാന്‍ മുമ്പേ തന്നെ കഴിയുമായിരുന്നുവെന്നും, അതിനുള്ള അവസരം പാര്‍ട്ടി നല്‍കിയില്ലെന്നുമാണ് ശാരദക്കുട്ടി സൂചിപ്പിക്കുന്നത്.

Latest Stories

പ്രവാസി മലയാളികൾക്ക് ബാധകമാകില്ല; ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ സെൽഫ് എന്യുമറേഷൻ സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം

അമേരിക്കയുമായുള്ള സമാധാന ധാരണകൾ ഫലം കണ്ടു; ഇറാൻ തീരത്തേക്ക് ചരക്കുകപ്പലുകൾ എത്തിത്തുടങ്ങി

'പ്രിയദര്‍ശിനി' സൂപ്പർ ഹിറ്റ്; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍, കുതിച്ചുയർന്ന് സ്ത്രീ യാത്രക്കാർ

'ഉന്നാൽ മുടിയാത് തമ്പി'; സ്‌പെയിനെ വിറപ്പിച്ച കാവൽ മാലാഖ; വോസിൻഹ

കരാറുകൾ ഒപ്പ് വെച്ചു, ഹോര്‍മൂസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കും: സ്ഥിരീകരിച്ച് ട്രംപ്

വീണ്ടും ഹസ്തദാന വിവാദം; പാക് ക്യാപ്റ്റന് കൈ കൊടുക്കാതെ ഹർമൻ

കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെ നിന്നു തന്നെയാണ് ഈ ലോകകപ്പും തുടങ്ങിയിരിക്കുന്നത്: ദീപ്‌തി ശർമ

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി