ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ

16-ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്‌പീക്കറായി ഷാനിമോൾ ഉസ്‌മാനെ തിരഞ്ഞെടുത്തു. നാലാമത്തെ വനിത ഡെപ്യൂട്ടി സ്പീക്കർ ആണ് ഷാനിമോൾ ഉസ്മാൻ. 39 വർഷങ്ങൾക്ക് ശേഷമാണ് കേരള നിയമസഭയിൽ ഒരു വനിതാ ഡെപ്യൂട്ടി സ്‌പീക്കർ എത്തുന്നത്.

ഷാനിമോൾക്ക് 99 വോട്ടും മുഹമ്മദ് മുഹസിന് 34 വോട്ടും ലഭിച്ചു. ബിജെപിയുടെ മൂന്നംഗങ്ങൾ വിട്ടുനിന്നു. സ്പീക്കർ അടക്കം 4 നാലുപേർ വോട്ട് ചെയ്തില്ല. സന്ദീപ് വാര്യർ, ആബിദ് ഹുസൈൻ തങ്ങൾ , സി കെ ഹരീന്ദ്രൻ എന്നിവർ വോട്ട് ചെയ്യാൻ എത്തിയില്ല. ഷാനിമോൾക്ക് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആശംസ നേർന്നു.

കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ഷാനിമോൾ ഉസ്മാൻ പിന്നീട് കെപിസിസിയിലും എഐസിസിയിലും അംഗമായി. മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ, ആലപ്പുഴ നഗരസഭാ മുൻ അധ്യക്ഷ എന്ന നിലയിലും പ്രവർത്തിച്ചു. 2019ൽ അരൂരിൽ നിന്ന് ഉപതിരഞ്ഞെടുപ്പിലൂടെയാണ് നിയസഭയിൽ എത്തുന്നത്. 2026ൽ അരൂരിൽ നിന്ന് വീണ്ടും സഭയിൽ എത്തുകയായിരുന്നു. 2019ൽ എ എം ആരിഫ് ലോക്സഭയിലേക്കെത്തിയതിനെത്തുടർന്നായിരുന്നു അരൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തെങ്കിലും പിന്നീട് 2021ൽ ദലീമയിലൂടെ എൽഡിഎഫ് മണ്ഡലം തിരിച്ചു പിടിക്കുകയായിരുന്നു. തുടർന്ന് 2026ൽ ഷാനിമോൾ ഉസ്‌മാനിലൂടെ വീണ്ടും മണ്ഡലത്തിൽ യുഡിഎഫ് വിജയക്കൊടി പാറിച്ചു. 9324 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു അരൂരിൽ നിന്ന് ഷാനിമോൾ ഉസ്‌മാൻ ഇത്തവണ ജയിച്ചത്. 1966ൽ ആലപ്പുഴ തകഴിയിലാണ് ഷാനിമോൾ ഉസ്‌മാൻ്റെ ജനനം. എംഎ, എൽഎൽബിയാണ് വിദ്യാഭ്യാസ യോഗ്യത. അഭിഭാഷകയായും പ്രവർത്തിച്ചു.

Latest Stories

പതിനാറാം നിയമസഭയിലെ ആദ്യ അടിയന്തരപ്രമേയമായി വിലക്കയറ്റം ഉന്നയിച്ച് പ്രതിപക്ഷം; ഇന്ധന വിലവർധന പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തോട് സംസ്ഥാന സർക്കാർ നിലപാട് പറയണമെന്ന് ബാലഗോപാൽ

താരസംഘടനയിലെ തർക്കം; ടിനി ടോമിനെതിരെ പരാതി നൽകി നടി അൻസിബ ഹസൻ

'മരണകാരണം നെഞ്ചിനും തലക്കുമേറ്റ ക്ഷതം, ശരീരത്തിൽ 91 മുറിവുകൾ, വാരിയെല്ലിന് പൊട്ടൽ'; ഒന്നരവയസ്സുകാരന്‍റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിൽ രോഗിയുടെ മുറിവിൽ പുഴുവരിച്ച സംഭവം; അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് ആരോഗ്യമന്ത്രി

'തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ല, പിണറായിയെ ക്രൂശിക്കുന്നത് നീതികേടാണ്'; സിപിഐഎം ആത്മ പരിശോധന നടത്തണമെന്ന് വെള്ളാപ്പള്ളി നടേശൻ

ഒരു ദിവസം എത്ര ലിറ്റർ പാൽ കുടിക്കുമെന്ന് രവി ശാസ്ത്രി? ചോദ്യത്തിന് വൈഭവിന്റെ മറുപടിയിങ്ങനെ

ലെബനനിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാകുന്നു; ഇനി യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ

ഹാട്രിക്ക് കിരീടം നേടുകയാണ് അടുത്ത ലക്ഷ്യം, ആര്‍സിബിയെ ചരിത്രനേട്ടത്തിലേക്ക് നയിക്കാൻ തയ്യാർ: രജത് പാട്ടീദാർ

ഇത് സൂര്യവൻഷിയുടെ സീസൺ; ഐപിഎൽ ചരിത്രം തിരുത്തിയ 15-കാരൻ

കാലപ്പഴക്കം ചെന്ന സ്‌കൂളുകള്‍ പുതുക്കിപ്പണിയും; ആഴ്ചയിൽ ഒരു ദിവസം കളര്‍ വസ്ത്രം ആക്കാനും ആലോചന : എൻ. ഷംസുദ്ദീൻ