മൂന്നു ദിവസത്തിനുള്ളില്‍ ഫെയസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഷാഫി പറമ്പിലിന് ജയരാജന്റെ വക്കീല്‍ നോട്ടീസ്; 30 കൊല്ലം കഴിഞ്ഞാലും പിന്‍വലിക്കില്ലെന്ന് എംഎല്‍എ

പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്ന് വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി പി ജയരാജന്റെ വക്കീല്‍ നോട്ടീസ്. പെരുമാറ്റം തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. തന്നെ ഇക്‌ഴുത്തുന്നതാണ്. അതിനാല്‍ മൂന്നു ദിവസത്തിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് നോട്ടീല്‍ വ്യക്തമാക്കുന്നു.

കായും ഖായും ഗായും
അല്ല ജയരാജാ..മുരളീധരനാണ്
ഗ.കരുണാകരന്റെ മകന്‍ മുരളീധരന്‍ ..
ഇരുട്ടിന്റെ മറവില്‍ ആളെ തീര്‍ക്കണ കളിയല്ലിത് …. 10-12 ലക്ഷം ജനങ്ങളുടെ ഉള്ളറിയണ പോരാട്ടമാണ് .
അല്ലെങ്കിലും പാര്‍ലിമെന്റ് കാലന്മാര്‍ക്കിരിക്കാനുള്ള ഇടമല്ല .
വടകരയിലെ ജനങ്ങള്‍ വിവേകത്തോടെ വിധിയെഴുതും … എന്നായിരുന്നു ഷാഫി പറമ്പലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

https://www.facebook.com/shafiparambilmla/photos/a.546202162083421/2162008700502751/?type=3&theater

മൂന്ന ദിവസം കൊണ്ടല്ല 30 കൊല്ലം കൊണ്ടും അത് പിന്‍വലിക്കില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു . അതിന്റെ പേരില്‍ 3 മാസം ഉള്ളില്‍ കിടന്നാലും വേണ്ടില്ല .അത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞത് പോലായി . കാലന്മാര്‍ക്കിരിക്കാനുള്ള ഇടമല്ല പാര്‍ലിമെന്റ് എന്ന് ഞാന്‍ പോസ്റ്റിട്ടത് തന്നെ പറ്റിയാണ് എന്ന് ജയരാജനും വക്കീലിനും പോലും തോന്നീട്ടുണ്ടേല്‍ ബാക്കിയുള്ളവരുടെ കാര്യം പറയാനുണ്ടോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://www.facebook.com/MissionKerala140/posts/2187964497908713?__xts__[0]=68.ARAaDVBx1S5czGgUflbBiG2yL5zSRVEjnSvhYz0_4gPq5pVGxDYuT-y3DvXbXIeP5cxNQk1RBoukedy7Uz21BIMa97RUBBItGSGjCFrPT4T6_Z7IRAVEgSoQyhgIEMlx_VTJDTjPznm_B8tGSQB4Uo97vlbnj501ELzLa1wQ0611wK41rwh6sBA2166llRNSjUO1dxV5IWUfijtcdRwVOORNXdPiqV4CpYERlb4xOStXcMc8w3NbcLnjSGOQYX-A3uOvFIXclLyvYgk13hfdvgo9-L7jQxk7ATS4UKb1yKbW8vpj3QnN3JmNn2emTTy2Q1IdNtZHE3kVzBS4AYzYXUTABA&__tn__=K-R

Latest Stories

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര