പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിക്കാൻ ഒരുങ്ങി ഷാഫി പറമ്പിൽ എംപി. താൻ ഒളിച്ചോടിയിട്ടില്ലെന്നും വോട്ടർ അധികാർ യാത്രയിലായിരുന്നുവെന്നും ഷാഫി പറഞ്ഞു. വടകരയിൽ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
താൻ ഒളിച്ചോടിയിട്ടില്ല, മുമ്പ് നിശ്ചയിച്ചിട്ടുള്ള രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയിൽ പങ്കെടുക്കുകയായിരുന്നു. വടകരയിൽ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും ഷാഫി വ്യക്തമാക്കി. അതേസമയം രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളല്ലേ എന്ന ചോദ്യത്തിന്, പരിഹസിച്ചായിരുന്നു ഷാഫിയുടെ മറുപടി. “ചോദ്യത്തിന് ആണോ?” എന്നായിരുന്നു മറുപടി.