സഭയിൽ സോളാർ ആളിക്കത്തിച്ച് പ്രതിപക്ഷം; ഇരട്ട ചങ്കല്ല ഇരട്ട മുഖമാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കുള്ളതെന്ന് ഷാഫി പറമ്പില്‍; അഞ്ച് വ്യാജ കത്തുകളുടെ പേരിൽ ഉമ്മൻചാണ്ടിയെ വേട്ടയാടിയവർ മാപ്പ് പറയണം

സോളാർ ഗൂഢാലോചനക്കേസിൽ നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പിൽ എംഎൽഎ. അഞ്ച് വ്യാജ കത്തുകളുടെ പേരിൽ ഉമ്മൻചാണ്ടിയെ വേട്ടയാടിയർ മാപ്പ് പറയണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.  നട്ടാൽ കുരുക്കാത്ത പച്ചക്കള്ളം കൊണ്ട് ഉമ്മൻചാണ്ടിയെ ക്രൂരമായി വേട്ടയാടി. നിയമസഭക്ക് അകത്ത് പോലും സിപിഎം വേട്ടയാടി. വിഎസ് അച്ച്യുതാനന്ദനെ പോലുള്ളവർ ഹീനമായ ഭാഷയിൽ വ്യക്തിഹത്യ നടത്തി. സിബിഐ റിപ്പോർട്ടിൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെടുമ്പോൾ മാപ്പ് പറയാതെ പിണറായി അടക്കമുള്ളവർ സംസാരിക്കരുത്. ഷാഫി പറമ്പിൽ പറഞ്ഞു.

സോളാർ കേസിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചാണ് ഷാഫി പറമ്പിൽ സംസാരിച്ചത്. കേരള രാഷ്ട്രീയത്തിൽ സൈബർ ആക്രമണത്തിന്റെ തുടക്കം സോളാർ കേസിലാണ്. ഉമ്മൻചാണ്ടിയെയും കുടുംബത്തേയും സമാനതകളില്ലാതെ വേട്ടയാടി. നാളെ ഉമ്മൻ ചാണ്ടി നിങ്ങളോട് ക്ഷമിച്ചാൽ പോലും കേരള സമൂഹം നിങ്ങളോട് മാപ്പ് തരില്ലെന്ന് ഷാഫി പറഞ്ഞു.രാഷ്ട്രീയ ദുരന്തമാണ് സോളാർ കേസെന്നും. തട്ടിപ്പുകാരിയുടെ കത്തു ഉപയോഗിച്ച് ഉമ്മൻചാണ്ടിയെ വേട്ടയാടിയവർ, പിസി ജോർജിനെപ്പോലുള്ള പൊളിറ്റിക്കൽ വേസ്റ്റിന്റെ വാക്കു കേട്ട് ഉമ്മൻചാണ്ടിയെ അപമാനിച്ചവർ മാപ്പ് പറയണമെന്നും ഷാഫി കൂട്ടിച്ചേർത്തു.

കത്തിൽ പിണറായിയുടെ പങ്ക് പുറത്തു വരേണ്ടതാണ്. അവതാരങ്ങൾ ഉണ്ടാകില്ലെന്ന് പറഞ്ഞ് അധികാരത്തിലേറി മൂന്നാം ദിവസം പരാതിക്കാരിയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി. സ്ത്രീയുടെ പരാതി ആയത് കൊണ്ട് സിബിഐ ക്ക് വിട്ടുവെന്നാണ് പിണറായി പറയുന്നത്. ജിഷ്ണു പ്രണോയിയുടെ അമ്മയോട് പക്ഷേ പിണറായി എങ്ങിനെ പെരുമാറിയെന്നും ഷാഫി പറമ്പിൽ ചോദിച്ചു. ആ ദൃശ്യങ്ങള്‍ കണ്ടിട്ടുള്ളവര്‍ ആ സ്ത്രീയോട് മുഖ്യമന്ത്രി പെരുമാറിയതും സോളാര്‍ പീഡനകേസിലെ പരാതിക്കാരിയോട് പെരുമാറിയതും താരതമ്യപ്പെടുത്തിയാൽ ഇരട്ട ചങ്കല്ല ഇരട്ട മുഖമാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കുള്ളതെന്ന് പറയുമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേർത്തു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി