സാങ്കേതിക സര്‍വകലാശാല വിസിയെ തടഞ്ഞ് എസ്.എഫ്.ഐ

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റെടുക്കാനെത്തിയ ഡോ സിസ തോമസിനെ തടഞ്ഞ് എസ്.എഫ്.ഐ-കെ.ജി.ഒ.എ പ്രവര്‍ത്തകര്‍. തുടര്‍ന്ന് പൊലീസ് കാവലിലാണ് അവര്‍ ക്യാംപസില്‍ കടന്ന് ചുമതലയേറ്റത്.

പ്രതിഷേധം താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും ജീവനക്കാരുടെ പിന്തുണയുണ്ടെങ്കിലേ മുന്നോട്ട് പോകാനാവൂ എന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അധിക ചുമതലയാണ് തനിക്ക് നല്‍കിയിട്ടുള്ളതെന്നും സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള പരാതികള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അവര്‍ വ്യക്തമാക്കി.

പകരം സംവിധാനമുണ്ടാക്കുംവരെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കു ചുമതല നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം തള്ളി, ഇന്നലെയാണ് ഡോ. സിസയെ വിസിയായി ഗവര്‍ണര്‍ നിയമിച്ചത്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു സിസ.

കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ (കെടിയു) വൈസ് ചാന്‍സര്‍ എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് പുതിയ വിസിയെ നിയമിച്ചത്. യുജിസി ചട്ടമനുസരിച്ച് മൂന്നില്‍ കുറയാതെ പേരുകളുള്ള പാനല്‍ വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റിക്ക് ചാന്‍ലര്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ ഒരു പേര് മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതാണ് സുപ്രീം കോടതി രാജശ്രീയുടെ നിയമനം റദ്ദാക്കിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ