സര്‍വകലാശാലകളില്‍ പുതിയ വി.സിമാരെ ചുമതലയേല്‍ക്കാന്‍ അനുവദിക്കില്ല; അകത്തേക്ക് കടത്തി വിടില്ല; കാത്തിരുന്നു കണ്ടോളൂ; ഗവര്‍ണറോട് എസ്.എഫ്‌.ഐ

വര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ തൊഴുത്തില്‍ കെട്ടിയ പശുക്കളല്ല കേരളത്തിലെ സര്‍വകലാശാലകളെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ്.
ഒരു സര്‍വകലാശാലയിലും പുതിയ വി.സിമാരെ ചുമതലയേല്‍ക്കാന്‍ അനുവദിക്കില്ല.

അധികാരമേറ്റെടുക്കാനെത്തുന്നവരെ അകത്തേക്ക് കടത്തിവിടില്ല. ആരിഖ് മുഹമ്മദ് ഖാന്റെ അടുക്കളയില്‍ വേവിച്ച വിസിമാരെ സര്‍വകലാശാലയിലേക്ക് പറഞ്ഞുവിട്ടാല്‍ എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്നു കണ്ടോളൂ. ഗവര്‍ണറെ വഴിയില്‍ തടയുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുത്. അധികാര ഗര്‍വുള്ള കസേരകളുടെ കാലുകള്‍ ഒടിക്കാന്‍ എസ്.എഫ്.ഐക്ക് കഴിയുമെന്നും അദേഹം വെല്ലുവിളിച്ചു.

സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണരെ നീക്കം ചെയ്യുക എന്ന മുദ്രാവാക്യമുയര്‍ത്തി മുഴുവന്‍ കാമ്പസുകളില്‍ എസ്.എഫ്.ഐ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും അദേഹം അറിയിച്ചു.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരിപ്പൊന്നും കേരളത്തില്‍ വേവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗവര്‍ണര്‍ അദേഹത്തിന്റെ ചുമതല നിര്‍വഹിച്ചാല്‍ മതി,അല്ലാതെ ഇല്ലാത്ത അധികാരങ്ങളൊന്നും എടുത്തുപയോഗിക്കാമെന്ന് കരുതേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ണാക്കാട് . സിഐടിയു ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതയോഗം ഉദ്ഘാടനം ചെയ്യുകയായയിരുന്നു അദേഹം. മാധ്യമങ്ങളെ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചില്ലേ, ഇറങ്ങിപോകാന്‍ പറഞ്ഞില്ലെ എന്നെല്ലാമാണ് പറയുന്നത്. ആരു പറഞ്ഞുവെന്നാണ് പറയുന്നത്. ഗവര്‍ണര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് പിടികിട്ടുന്നില്ല.

അന്തസോടെ കാര്യങ്ങള്‍ പറയാന്‍ കഴിയുന്നവരാണ് ഞങ്ങള്‍. മെല്ലെ ഒന്നു തോണ്ടിക്കളയാമെന്ന് വച്ചാല്‍ ആ തോണ്ടലൊന്നും ഏല്‍ക്കില്ല. അധികാരത്തിന് അപ്പുറത്തേക്ക് ഒരിഞ്ച് കടക്കാമെന്ന് വിചാരിക്കേണ്ട. വ്യക്തിപരമായി ഒരുകാര്യവും ചെയ്യാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്