ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ തടഞ്ഞ് എസ്എഫ്‌ഐ; കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘര്‍ഷാവസ്ഥ

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്ന് നടക്കുന്ന സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയവരെ തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. യോഗത്തില്‍ പങ്കെടുക്കാനെത്തിയവരെ തടഞ്ഞതിനെ തുടര്‍ന്ന് ക്യാമ്പസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘപരിവാര്‍ അനുകൂലികളാണെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ സെനറ്റ് അംഗങ്ങളെ തടഞ്ഞത്.

യോഗത്തില്‍ പങ്കെടുക്കാനെത്തിയ അഞ്ച് അംഗങ്ങളെ എസ്എഫ്‌ഐ തടഞ്ഞതോടെയാണ് ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. സെനറ്റ് ഹാളിന് പുറത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം തുടരുന്നു. സെനറ്റ് ഹാളിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്.

ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളില്‍ ഒന്‍പത് പേര്‍ സംഘപരിവാര്‍ അനുകൂലികള്‍ ആണെന്ന് എസ്എഫ്ഐ നേരത്തെ ആരോപിച്ചിരുന്നു. അതേ സമയം സെനറ്റ് അംഗങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ യുഡിഎഫ് പ്രതിനിധികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിലേക്ക് കടത്തിവിട്ടിരുന്നു.
പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് ക്യാമ്പസില്‍ പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ