'ഇനി ആവര്‍ത്തിക്കില്ല'; ഗവര്‍ണര്‍ക്ക് എതിരായ എസ്.എഫ്.ഐയുടെ അസഭ്യ ബാനറില്‍ മാപ്പ് പറഞ്ഞ് സംസ്‌കൃത കോളജ് പ്രിന്‍സിപ്പല്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്‌കൃത കോളേജില്‍ എസ്എഫ്‌ഐ സ്ഥാപിച്ച അസഭ്യ ബാനറില്‍ മാപ്പ് പറഞ്ഞ് പ്രിന്‍സിപ്പല്‍. ഇനി ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് കേരള സര്‍വകലാശാലയ്ക്ക് പ്രിന്‍സിപ്പല്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എസ്എഫ്‌ഐയുടെ ബാനര്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നീക്കാന്‍ നിര്‍ദേശിച്ചുവെന്നും കോളേജ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലാ രജിസ്ട്രാറെ കത്തിലൂടെ അറിയിച്ചു.

സംസ്‌കൃത കോളേജ് കവാടത്തില്‍ ഗവര്‍ണര്‍ക്കെതിരേ അസഭ്യ ബാനര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ രാജ്ഭവന്‍ കേരള സര്‍വകലാശാല വി.സിയോട് വിശദീകരണം തേടിയിരുന്നു. രജിസ്ട്രാര്‍ മുഖേനയാണ് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയത്. ഇതേ തുടര്‍ന്നാണ് രജിസ്ട്രാര്‍ക്ക് പ്രിന്‍സിപ്പല്‍ മറുപടി നല്‍കിയത്.
ബാനര്‍ നീക്കിയിട്ടുണ്ട്. വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഭാവിയില്‍ ഇത്തരം പ്രവൃത്തികള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും കത്തിലൂടെ കോളേജ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലയ്ക്ക് ഉറപ്പുനല്‍കി. രാജ് ഭവന്‍ ഗവര്‍ണറുടെ പാരമ്പര്യ സ്വത്തല്ലെന്ന് പറയാന്‍ നിന്ദ്യമായ പദപ്രയോഗമാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഉപയോഗിച്ചത്. വിദ്യാര്‍ഥികളുടെ സാംസ്‌കാരിക മൂല്യച്യുതി എന്ന നിലയിലാണ് രാജ്ഭവന്‍ വിഷയത്തെ കണ്ടത്.

ദിവസങ്ങള്‍ക്കു മുന്‍പാണ് കോളജിന്റെ മുന്‍ഭാഗത്തെ ഗേറ്റിനു മുകളിലായി ബാനര്‍ സ്ഥാപിച്ചത്. ‘ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്‍’ എന്നാണ് ബാനറില്‍ ഉണ്ടായിരുന്നത്. വിഷയത്തില്‍ രാജ്ഭവന്‍ ഇടപെട്ടന്ന വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ എസ്എഫ്‌ഐ നേതൃത്വമാണ് കെട്ടിയ ബാനര്‍ നീക്കം ചെയ്തത്.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു