ലൈംഗിക അതിക്രമം; പൊലീസിലും സർവകലാശാലയ്ക്കും പരാതി നല്‍കുമെന്ന് ഗവേഷക

എം.ജി സർവകലാശാലയിൽ ജാതി വിവേചനത്തിനെതിരെ നിരാഹാരം സമരം തുടരുന്ന ഗവേഷക ഇന്ന് പൊലീസിൽ പരാതി നല്‍കും. 2014ൽ താൻ നേരിട്ട ലൈംഗികാതിക്രമ ശ്രമത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവേഷക പൊലീസിൽ പരാതി നൽകുന്നത്. സർവകലാശാലയ്ക്കും പരാതി സമർപ്പിക്കാനാണ് തീരുമാനം.

തനിക്കെതിരെ സർവകലാശാലയിൽ വച്ച് ലൈംഗികാതിക്രമ ശ്രമം ഒഉണ്ടായി എന്ന വെളിപ്പെടുത്തൽ ഇന്നലെയാണ് ഗവേഷക നടത്തിയത്. 2014ൽ നാനോ സെന്ററിൽ വെച്ച് മറ്റൊരു ഗവേഷകനും പിന്നാലെ ഒരു ജീവനക്കാരനും ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം.

അന്ന് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വൈസ് ചാൻസലർ സാബു തോമസിനെ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ ഇത് വിസി തള്ളിക്കളഞ്ഞു. ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാടാണ് സാബു തോമസ് സ്വീകരിച്ചത് എന്നും വിദ്യാർത്ഥിനി പറഞ്ഞു. മാധ്യമങ്ങളിലൂടെ ഇക്കാര്യം ഗവേഷക വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പൊലീസിൽ പരാതി നല്‍കാനും തീരുമാനിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം പരാതി നല്‍കാനാണ് തീരുമാനം.

അതേസമയം കഴിഞ്ഞ ദിവസം നടന്ന ചർച്ചക്കിടയിലാണ് ലൈംഗികാതിക്രമം നടന്ന വിവരം ആദ്യമായി വിദ്യാർത്ഥിനി പറഞ്ഞതെന്നാണ് വിസി പറയുന്നത്. പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന് വിസിയും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പൊലീസിനു പരാതി നല്‍കുന്നതിനൊപ്പം സർവകലാശാലയ്ക്ക് പരാതി നല്‍കാനും ഗവേഷക തീരുമാനിച്ചിട്ടുണ്ട്.

Latest Stories

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്