സീരിയല്‍ സെറ്റിലെ ലൈംഗികാതിക്രമം; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സീരിയല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്ററുടെ പരാതിയിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ജൂലൈ 19ന് നൈറ്റ് ഷൂട്ടിനിടയിലാണ് സംഭവം നടന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സീരിയല്‍ ചിത്രീകരണത്തിനിടെ മദ്യലഹരിയില്‍ ഇയാള്‍ കടന്നുപിടിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയില്‍ അസീം ഫാസിക്കെതിരെയാണ് തിരുവല്ലം പൊലീസ് കേസെടുത്തത്. മദ്യലഹരിയില്‍ അസീം പിറകിലൂടെ വന്ന് കയറിപ്പിടിക്കുകയായിരുന്നു.

കുതറിയോടി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നില്‍ക്കുന്നിടത്തെത്തി. അവരോട് കാര്യം പറഞ്ഞു. പരാതി കൊടുക്കരുതെന്നും അസീമിനെ പുറത്താക്കുമെന്നും നിര്‍മാതാവ് പറഞ്ഞിരുന്നു. എന്നാല്‍ ഇയാളുടെ ഭാഗത്തുനിന്ന് വീണ്ടും ഉപദ്രവം തുടര്‍ന്നു. സീരിയല്‍ സെറ്റുകളില്‍ ഇപ്പോഴും സ്ത്രീകളെ അഡ്ജസ്റ്റ്മെന്റിന് പ്രേരിപ്പിക്കാറുണ്ടെന്നും വര്‍ക്ക് ഏല്‍പ്പിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് അഡ്ജസ്റ്റ്മെന്റിന് ആളെ തരുമോയെന്നാണെന്ന് അതിജീവിത പറഞ്ഞു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും