ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമ കേസ്; പ്രതി ബാബു തോമസ് റിമാൻഡിൽ

കോട്ടയം ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമ കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി ബാബു തോമസിനെ പതിനാല് ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തത്. പാലാ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. അതേസമയം സംഭവത്തിൽ കന്യാസ്ത്രീ ജോലി ചെയ്യുന്ന ആശുപത്രിയിലെ കൂടുതൽ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ എച്ച് ആർ മാനേജർ ആയിരുന്നു ബാബു തോമസ്. ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം. കന്യാസ്ത്രീ ആശുപത്രി മാനേജ്മെന്‍റിന് നൽകിയ പരാതിയാണ് പൊലീസിന് കൈമാറിയത്. ഇതിനെ തുടർന്ന് പൊൻകുന്നം സ്വദേശിയായ ബാബു തോമസിനെ ഇന്നലെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണിൽ നിന്ന് പൊലീസിന് ചില നിർണായക തെളിവുകളും കിട്ടിയിട്ടുണ്ട്.

സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് പ്രതി അശ്ലീല സന്ദേശങ്ങളും അയക്കാറുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കുടുതൽ ജീവനക്കാരിൽ നിന്ന് പൊലീസ് വിവരം തേടുന്നത്. അടുത്ത ദിവസം പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനും കോടതയിൽ അപേക്ഷ നൽകും. ഇന്ന് കേസ് പരിഗണിച്ചപ്പോൾ തന്നെ പ്രതിയുടെ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകി. ചൊവ്വാഴ്ച ജാമ്യാപേക്ഷയും പരിഗണിക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ