വിമാനത്തിനുള്ളില്‍ യുവതിയോട് ലൈംഗിക അതിക്രമം; നെടുമ്പാശ്ശേരിയില്‍ ആലപ്പുഴ സ്വദേശിയായ യുവാവ് പിടിയില്‍

വിമാനത്തിനുള്ളില്‍ വെച്ച് യുവതിയോട് ലൈംഗിക അതിക്രമം നടത്തി. ആലപ്പുഴ സ്വദേശിയായ യുവാവ് അറസ്റ്റില്‍. ആലപ്പുഴ മാവേലിക്കര നൂറനാട് അനില്‍ ഭവനില്‍ അഖില്‍ കുമാറിനെ(32) ആണ് അറസ്റ്റിലായത്. മസ്‌കറ്റില്‍ നിന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിലേക്ക് വരുകെയായിരുന്നു അഖില്‍.

മദ്യ ലഹരിയിലായിരുന്ന ഇയാള്‍ വിമാനത്തിനുള്ളില്‍ വെച്ച്  കൊല്ലം സ്വദേശിനിയെ കയറിപ്പിടിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് കമ്പനി അധികൃതര്‍ വിവരം നെടുമ്പാശേരി പൊലീസിന് കൈമാറി. തുടര്‍ന്ന് പൊലീസ് എത്തിയാണ് അഖില്‍ കുമാറിനെ കസ്റ്റഡിയിലെടുത്തത്. മസ്‌കറ്റില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് പ്രതി. അവധിക്ക് നാട്ടിലേക്ക് വന്നതായിരുന്നു. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ